34-കാരിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി കഴുത്തുഞെരിച്ചു കൊലപ്പെടുത്തി; 24കാരനായ കാമുകൻ അറസ്റ്റിൽ

യുപി സ്വദേശിയായ പ്രതി ഷൊയെബ് ഷെയ്ഖിനെ (24) സാക്കിനാക്കയിലെ വീട്ടിൽനിന്നു പൊലീസ് പിടികൂടി. ഐഡിഎഫ്‌സി ബാങ്കിന്റെ നവിമുംബൈ ശാഖയിലെ മാനേജരാണു കൊല്ലപ്പെട്ട യുവതി.

author-image
Greeshma Rakesh
New Update
 34-കാരിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി കഴുത്തുഞെരിച്ചു കൊലപ്പെടുത്തി; 24കാരനായ കാമുകൻ അറസ്റ്റിൽ

മുംബൈ: സ്വകാര്യ ബാങ്ക് മാനേജരായ യുവതിയെ കാമുകൻ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. സയൺ നിവാസിയായ ആമി എന്ന അമിത് രവീന്ദ്ര കൗർ (35) ആണു കൊല്ലപ്പെട്ടത്. യുപി സ്വദേശിയായ പ്രതി ഷൊയെബ് ഷെയ്ഖിനെ (24) സാക്കിനാക്കയിലെ വീട്ടിൽനിന്നു പൊലീസ് പിടികൂടി. ഐഡിഎഫ്‌സി ബാങ്കിന്റെ നവിമുംബൈ ശാഖയിലെ മാനേജരാണു കൊല്ലപ്പെട്ട യുവതി.

കൊലപാതകം ആസൂത്രണം ചെയ്ത ശേഷമാണ് പ്രതി തിങ്കളാഴ്ച നവിമുംബൈയിലെ  ഹോട്ടലിൽ റൂമെടുത്തത്. കൃത്യത്തിനു ശേഷം ഹോട്ടലിൽനിന്നു കടന്നുകളഞ്ഞ പ്രതി യുപിയിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് പൊലീസിന്റെ പിടിയിലാകുന്നത്. മൃതദേഹം ഹോട്ടൽ മുറിയിൽ കണ്ടെത്തി. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു.

2023 സെപ്റ്റംബർ മുതലാണ് ഇരുവരും ഡേറ്റിംഗ് ആരംഭിച്ചത്.എന്നാൽ ആമിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച പ്രതി ഷൊയെബ് ആമിയെ വിവാഹം കഴിക്കാൻ നിർബന്ധിച്ചു.ഇതോടെ ഇരുവരും തമ്മിൽ ചില വാക്കുതർക്കങ്ങളുമുണ്ടായി ജനുവരി 8 ന് രാത്രി യുവതിയുടെ ജന്മദിനം ആഘോഷിക്കുന്നിനിടെ കൊലപ്പെടുത്താൻ പ്രതി മുൻകൂട്ടി പദ്ധതിയിട്ടിരുന്നു. പദ്ധതി പ്രകാരമാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്.

mumbai murder Crime News