സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കേ 40കാരിയെ ആറംഗ സംഘം കൂട്ട മാനഭംഗത്തിനിരയാക്കി

By Shyma Mohan.11 08 2022

imran-azhar

 

ചെന്നൈ: കുടുംബ സുഹൃത്തിനൊപ്പം ടാക്‌സിയില്‍ സഞ്ചരിക്കേ 40കാരിയെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. ചെന്നൈ ബൈപാസിന് സമീപം വെച്ചായിരുന്നു യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേര്‍ അറസ്റ്റിലായി.

 

ക്ഷേത്രോത്സവത്തില്‍ പങ്കെടുത്തതിനുശേഷം യുവതി തന്റെ സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങവേ തെള്ളിയാര്‍ അഗരത്തിന് സമീപം വെച്ചായിരുന്നു അതിക്രമം. കുടുംബത്തോടൊപ്പം ഉത്സവത്തിന് പങ്കെടുത്ത യുവതി ഭര്‍ത്താവിനെയും മക്കളെയും ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് അയക്കുകയായിരുന്നു. രാത്രി 11.30ഓടെ കുടുംബ സുഹൃത്ത് ഓടിച്ച ടാക്‌സിയില്‍ വീട്ടിലേക്ക് മടങ്ങവേ വഴിമധ്യേ ഒരാള്‍ ടാക്‌സി തടഞ്ഞ് ഡ്രൈവറെ ആക്രമിക്കാന്‍ തുടങ്ങുകയും അഞ്ചംഗ സംഘം ടാക്‌സിയില്‍ കയറുകയും നിലവിളിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഡ്രൈവറെ വാഹനത്തില്‍ നിന്ന് തള്ളിയിട്ട് ടാക്‌സി ദൂരേക്ക് ഓടിക്കുകയുമായിരുന്നു. ഇതിനിടെ യുവതി ധരിച്ചിരുന്ന 13 പവനും ആറംഗ സംഘം അഴിച്ചെടുത്തു.

 

ഇതിനിടെ ഡ്രൈവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രതികളില്‍ ഒരാളെ പോലീസ് പിടികൂടിയപ്പോള്‍ ബാക്കിയുള്ള പ്രതികള്‍ ഓടിരക്ഷപ്പെട്ടു. പിടികൂടിയ പ്രതി നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ ബാക്കിയുള്ള അഞ്ച് പ്രതികളെയും പോലീസ് പിടികൂടി. പോലീസ് ഇവരില്‍ നിന്ന്
13 പവന്‍ സ്വര്‍ണ്ണം പിടിച്ചെടുക്കുകയും ചെയ്തു.

 

OTHER SECTIONS