ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങളുമായി ആരുഷി വധക്കേസ്.........

By sruthy sajeev .13 Oct, 2017

imran-azhar


ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ആരുഷി - ഹേംരാജ് ഇരട്ട കൊലപാതകം. കേസില്‍ ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറിനേയും നുപുല്‍ തല്‍വാറിനേയും കുറ്റക്കാരാക്കി ഗാസിയാബാദ് പ്രത്യേക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ തല്‍വാര്‍ ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇരുവരെയും കുറ്റവിമുക്തരാക്കിക്കൊണ്ട് അലഹാബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. വെറും സംശയത്തിന്റെ പേരില്‍ ഇരുവരെയും ശിക്ഷിക്കാനാകില്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍.

 

നോയിഡയില്‍ 2008 മേയിലാണ് 14 കാരി ആരുഷിയെ കിടപ്പുമുറിയില്‍ കൊല്‌ളപെ്പട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ മുറിവേറ്റ നിലയയിലായിരുന്നു ആരുഷിയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വീട്ടു ജോലിക്കാരനായ ഹേംരാജിന്റെ മൃതദേഹം രാജേഷ് തല്‍വാറിന്റെ വീടിന്റെ ടെറസ്‌സില്‍ നിന്നും ലഭിച്ചു. ദേശീയ മാധ്യമങ്ങള്‍ക്ക് പുറമെ വിദേശ മാധ്യമങ്ങളും ഏറ്റെടുത്ത കേസായിരുന്നു
നോയിഡയിലെ ഈ ഇരട്ട കൊലപാതകത്തിന്റേത്.


ആരാണ് ആരുഷി....

ദന്തഡോക്ടര്‍മാരായിരുന്ന രാജേഷ് തല്‍വാറിന്‍േറയും, ഭാര്യ നൂപുര്‍ തല്‍വാറിന്‍േറയും ഏകമകളായിരുന്നു ആരുഷി തല്‍വാര്‍. ഡെല്‍ഹി പബ്‌ളിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു പതിനാലു വയസ്‌സുള്ള ആരുഷി . ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള സെക്ടര്‍ 25 ലുള്ള വീട്ടിലായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്. സെക്ടര്‍ 27 ലുള്ള ഒരു ആശുപത്രിയിലായിരുന്നു തല്‍വാര്‍ ദമ്പതികള്‍ ജോലി ചെയ്തിരുന്നത്. ഇതു കൂടാതെ, ഫോര്‍ട്ടിസ് ഹോസ്പിറ്റലിലും രാജേഷ് വകുപ്പു തലവനായി ജോലി നോക്കിയിരുന്നു. ഹേംരാജ് എന്നു വിളിക്കപെ്പടുന്ന യാം പ്രസാദ് ബഞ്ചാദെ തല്‍വാര്‍ കുടുംബത്തിലെ വേലക്കാരനും, പാചകക്കാരനും കൂടിയായിരുന്നു. നേപ്പാള്‍ സ്വദേശിയായിരുന്നു ഹേംരാജ്.

 

ആരുഷി കൊലപാതകം

16 മേയ് 2008 ന് തല്‍വാര്‍ കുടുംബത്തിലെ വേലക്കാരിയായിരുന്ന ഭാരതി മണ്ഡല്‍ ആറു മണിക്ക് വീടിന്റെ ബെല്‍ അടിച്ചുവെങ്കിലും, ആരും തന്നെ വാതില്‍ തുറന്നില്‌ള. സാധാരണ ദിവസങ്ങളില്‍ ഹേംരാജാണ് ഭാരതിക്കു വേണ്ടി വാതില്‍ തുറന്നു കൊടുക്കാറുള്ളത്. മൂന്നാമത്തെ തവണ ബെല്‍ അടിച്ചശേഷം, നൂപുര്‍ വാതില്‍ക്കല്‍ വന്നുവെങ്കിലും, പുറത്തുള്ള ഇരുമ്പ് കൊണ്ടു നിര്‍മ്മിച്ച വാതില്‍ പുറത്തു നിന്നുമാണ് അടച്ചിരുന്നത്. ഹേംരാജ് പാലു വാങ്ങാന്‍ പുറത്തു പോയപേ്പാള്‍ അടച്ചതായിരിക്കാമെന്ന് നൂപുര്‍ തന്നോട് പറഞ്ഞുവെന്ന് ഭാരതി പോലീസിനു കൊടുത്ത മൊഴിയില്‍ പറയുന്നു. വാതില്‍ തള്ളിതുറന്ന് അകത്തേക്കു വന്ന ഭാരതിയെ നൂപുര്‍ ആരുഷിയുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി, ആരുഷിയുടെ മൃതദേഹം കാണിച്ചു കൊടുത്തു. നൂപുര്‍ ഈസമയമെല്‌ളാം കരയുകയായിരുന്നു.

 

മൃതദേഹം ഒരു പുതപ്പുകൊണ്ടു മൂടിയിരുന്നു, പുതപ്പു മാറ്റി നോക്കിയ ഭാരതി, ആരുഷിയുടെ കഴുത്ത് മുറിഞ്ഞിരിക്കുന്നതായി കണ്ടു. ദമ്പതികള്‍ ആരുഷിയുടെ കൊലപാതകത്തിനു ഹേംരാജിനെയാണ് കുറ്റപെ്പടുത്തിയിരുന്നത്. ഭാരതി വീടിനു പുറത്തു പോയി അയല്‍വക്കത്തുള്ളവരെ വിവരമറിയിച്ചു. ഈ സമയം നൂപുര്‍ തന്റെ ബന്ധു
ക്കളെയെല്ലാം ഫോണിലൂടെ മകളുടെ മരണ വാര്‍ത്ത അറിയിച്ചുവെന്നും ഭാരതി പറയുന്നു.
സാധാരണ ആരുഷിയുടെ മുറിയുടെ വാതില്‍ അകത്തു നിന്നടക്കുകയോ, അലെ്‌ളങ്കില്‍ മാതാപിതാക്കള്‍ പുറത്തു നിന്നും പൂട്ടുകയോ ആയിരുന്നു ചെയ്തിരുന്നത്. എന്നാല്‍ 16 ന് ആരുഷിയുടെ മുറിയിലേക്കു ചെന്ന രാജേഷും നൂപുറും കിടക്കയില്‍ ആരുഷിയുടെ മൃതശരീരം കണ്ട് ഭയന്നു പോയിയെന്ന് അവര്‍ പോലീസിനോടു പറഞ്ഞിരുന്നു. ആരുഷിയുടെ ശവശരീരം കണ്ട രാജേഷ് ഉറക്കെ നിലവിളിച്ചുവെന്നു, അതേ സമയം ഈ കാഴ്ച കണ്ട ആഘാതത്തില്‍ നൂപുര്‍ യാതൊന്നു ചെയ്യാനാവാതെ തളര്‍ന്നു പോയി എന്നും ഇവര്‍ കൊടുത്ത മൊഴിയില്‍ രേഖപെ്പടുത്തിയിരിക്കുന്നു.

 


നോയിഡയിലെ വീട്ടില്‍ കൊലപാതകം നടന്നുവെന്നറിഞ്ഞെത്തിയ പൊലീസിനോയ് രാജേഷ് തന്റെ മകളെ കൊന്നത് ഹേമരാജാണെന്നും വീടിനുള്ളില്‍ അന്വേഷിക്കാതെ ഉടന്‍ തന്നെ
ഹേംരാജിന്റെ നാടായ നേപ്പാളില്‍ ചെന്നന്വേഷിക്കാന്‍ പോലീസിനോട് ആവശ്യപെ്പടുകയുമുണ്ടായി. പോലീസിന്റെ പ്രവര്‍ത്തനം ദ്രുതഗതിയിലാക്കാന്‍ രാജേഷ് അവര്‍ക്ക് 25000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. ആരുഷിയെ പീഢിപ്പിക്കാന്‍ ഹേംരാജ് ശ്രമിക്കുകയും, അതെതിര്‍ത്തപേ്പാള്‍ ഹേംരാജ് ആരുഷിയെ നേപ്പാള്‍ കുക്രി എന്ന കത്തികൊണ്ട് വധിക്കുകയുമായിരുന്നു എന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നു. ഹേംരാജിനെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് പോലീസ് 20000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

 

 

പോലീസ് ഭാഷ്യം

സംഭവം നടന്ന ദിവസം കൊല്‌ളപെ്പട്ടവര്‍ക്കു പുറമേ രാജേഷും നൂപുറും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. സംഭവം നടന്ന 2008 മേയ് 16ന് പുറത്തു പോയ ശേഷം രാത്രി വൈകി തിരികെ വന്ന രാജേഷ് തല്‍വാറും നൂപുറും മകളെ അന്വേഷിച്ചെങ്കിലും കണ്ടില്‌ള. തുടര്‍ന്ന് ഇവര്‍ ആരുഷിയുടെ മുറിയില്‍ ചെന്നു. മുറി അകത്തു നിന്ന് പൂട്ടിയിരുന്നെന്നും തല്‍വാര്‍ ദമ്പതിമാര്‍ തങ്ങളുടെ കൈവശമുള്ള താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നപേ്പാള്‍ ആരുഷിയെയും വേലക്കാരന്‍ ഹേംരാജിനെയും കാണാന്‍ പാടില്‌ളാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും ഇതില്‍ കഷുഭിതനായ രാജേഷ് തല്‍വാര്‍ ഗോള്‍ഫ് സ്റ്റിക്കെടുത്ത് ഹേമരാജിനെയും ആരുഷിയെയും തലയ്ക്കടിച്ചു. ഇരുകൊലപാതകങ്ങളും ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള ഒരേ കത്തി കൊണ്ടാണ്. ഇരുവരും ഡോക്ടര്‍മാരായതിന്റെ പ്രാഗല്‍ഭ്യം കത്തി ഉപയോഗിച്ചതില്‍ നിന്നു വ്യകതം. ആരുഷിയുടെ മൃതദേഹം കിടന്നതു കട്ടിലില്‍ ആയിരുന്നെങ്കിലും വിരിയില്‍ രകതക്കറയ
ില്‌ളായിരുന്നു. മുറിയിലെ തറയും ഭിത്തിയും കഴുകിത്തുടച്ചിരുന്നു.

 

 

എന്നാല്‍ പൊലീസ് അന്വേഷണത്തിലെ വീഴ്ചകള്‍ വിവാദമായതോെട അന്നത്ത മുഖ്യമന്ത്രി മായാവതി കേസ് അന്വേഷണം സിബിഐക്ക് വിട്ടു. സിബിഎ അന്വേഷണം ആരംഭിച്ച കേസില്‍ രാജേഷ് തല്‍വാറിന്റെ സഹായി കൃഷ്ണയെ അറസ്റ്റ് ചെയ്യുന്നു. രാജേഷ് തല്‍വാറിന് രണ്ടു തവണയും ഭാര്യ നൂപുര്‍ തല്‍വാറിന് ഒരു തവണയും നുണ പരിശോധന നടത്തി. അന്വേഷണത്തിനിടെ തന്നെ ഗാസിയാബാദ് കോടതി രാജേഷ് തല്‍വാറിന് ജാമ്യം അനുവദിക്കുന്നു. കുറ്റക്കാരന്‍ ആണെങ്കിലും മതിയായ തെളിവുകള്‍ ലഭ്യമല്ലാത്തതിനാല്‍ കേസ് തെളിവുകളുടെ അഭാവത്തില്‍ തള്ളിക്കളയണമെന്നും കോടതിയില്‍ പറഞ്ഞു. എന്നാല്‍ സിബിഎയുടെ റിപ്പോര്‍ട്ട് തള്ളിയ വിചാരണക്കോടതി തല്‍വാര്‍ ദമ്പതിമാര്‍ക്കെതിരെ വീണ്ടും കേസെടുക്കാന്‍ ഉത്തരവിട്ടു. ഇരട്ട കൊലപാതകത്തിന്റെ പേരില്‍ ദമ്പതിമാര്‍ക്ക് സിബിഎ കോടതി ജീവപര്യന്തം തടവിന് വിധിച്ചു. അതിനെതിരെ ഇവര്‍ നല്‍കിയ ഹര്‍ജിയിലാണ് കഴിഞ്ഞ ദിവസം അലഹാബാദ് ഹൈക്കോടതി വിധിയുണ്ടായത്.

പൊലീസിന്റെ വീഴ്ച


കേസിന്റെ തുടക്കം മുതല്‍ തന്നെ പൊലീസിന്റെ പിടിപ്പു കേട് വ്യക്തമായിരുന്നു. കൊല നയന്ന വീട് ശരിയായ രീതിയില്‍ പരിശോധിക്കാനോ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനോ
തയ്യാറായില്ല. ശാസ്ത്രീയമായ തെളിവുകളുടെ അഭാവമാണ് ദമ്പതികള്‍ക്ക് ശിക്ഷയില്‍ നിന്നും രക്ഷ നേടാനുള്ള വഴിയായതും.

 

ദൃക്‌സാക്ഷികളും തെളിവുകളും ഇല്ലാത്ത കേസ്

ആരുഷി കൊലപാതകത്തില്‍ കേസില്‍ സാക്ഷി മൊഴികളോ തല്‍വാര്‍ ദമ്പതിമാരുടെ പങ്ക് തെളിയിക്കുന്ന ശക്തമായ തെളിവില്ലെന്നതാണ് വാസ്തവം. സംഭവം നടക്കുന്ന ദിവസം ആ വീട്ടില്‍ കൊല്ലപ്പെട്ട ആരുഷിയും ഹേംരാജും ഡോക്ടര്‍ ദമ്പതികളുമാണുണ്ടായിരുന്നത്. ഇവര്‍ നാലു പേര്‍ ഒഴികെ അഞ്ചാമതൊരാളുടെ സാന്നിധ്യം ആ വീട്ടില്‍ കണ്ടെത്താനായിട്ടില്ല. മാത്രമല്ല വീട്ടിലെ ജോലിക്കാരി രാവിലെ എത്തുമ്പോള്‍ വീട് പുറത്തു നിന്ന് പൂട്ടിയ അവസ്ഥയിലായിരുന്നു.

 


ഈ ഇരട്ട കൊലപാതക കേസില്‍ കൊലപാതകത്തിനുപയോഗിച്ച ആയുധം കണ്ടെത്താനായിട്ടില്ല. സര്‍ജിക്കല്‍ ഉപകരണം ഉപയോഗിച്ചാണ് ഇരുവരുടെയും കഴുത്തില്‍ മുറിവേറ്റിരിക്കുന്നത്. എന്നാല്‍ ആ ആയുധം ഇതുവരെ കണ്ടെത്താനായിട്ടില്ല. മാത്രമല്ല ഹേംരാജിന്റെ മൃതദേഹത്തില്‍ നിരവധി പരിക്കുകള്‍ കണ്ടെത്തിയിരുന്നു. ഗോള്‍ഫ് സ്റ്റിക്ക് കൊണ്ട് തലയ്ക്കടിയേറ്റിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് തെളിവായി കോടതിയില്‍ സമര്‍പ്പിച്ച ഗോള്‍ഫ് സ്റ്റിക്ക് വൃത്തിയാക്കിയ നിലയിലുമായിരുന്നു.

 

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍


കൊല നടന്ന് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ രാജേഷ് തല്‍വാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ തല്‍വാര്‍ ദമ്പതികളുടെ പങ്ക് തെളിയിക്കാന്‍ പൊലീസിേെനാ സിബിഐ ക്കോ ആയില്ല. 

ഹേംരാജിന്റെ മൊബൈല്‍ഫോണ്‍


മരണം നടന്ന ശേഷം ഹേംരാജിന്റെ ഫോണിലേയ്ക്ക് നൂപുര്‍ തല്‍വാര്‍ വിളിച്ചിരുന്നു. ആ ഫോണ്‍ എടുത്തത് ആരാണെന്നത് ഇന്നും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു. മാ
ത്രമല്ല കൊലപാതകത്തിന് ശേഷം ഒരു വര്‍ഷത്തോളം ആരുഷിയുടെ മൊബൈല്‍ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നു. അത് ആര് ഉപയോഗിച്ചുവെന്നും അതിനു ശേഷം ആ ഫോണിന് എന്ത് സംഭവിച്ചു എന്നും ആര്‍ക്കും അറിയില്ല.


എസിയുടെ അനിയന്ത്രിതമായ ശബ്ദം കാരണം ആരുഷിയുടെ മുറിയില്‍ നിന്നും മറ്റ് ശബ്ദങ്ങള്‍ ഒന്നും തന്നെ കേട്ടിരുന്നില്ലായെന്നാണ് തല്‍വാര്‍ ദമ്പതിമാര്‍ പറയുന്നത്. അങ്ങനെയെങ്കില്‍
എന്ത് കൊണ്ട് ഒരു സൗണ്ട് ടെസ്റ്റിലൂടെ സിബിഐ അത് പരിശോധിച്ചില്ല ?

എന്തോക്കെ ആയാലും തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഒന്‍പതു വര്‍ഷമായി സംശയത്തിന്റെ നിഴലിലായിരുന്ന തല്‍വാര്‍ ദമ്പതിമാര്‍ക്ക് ആശ്വസിക്കാം. അവരല്ലാ ആ ഇരട്ട കൊലപാതകത്തിന്റെ പിന്നിലെങ്കില്‍ ആരുഷിയെയും ഹേം രാജിനെയും കൊന്നതാര്? എന്തിന് കൊന്നു? ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങളുമായി ആരുഷി വധക്കേസ്.........

 

 

 

 

 

OTHER SECTIONS