പൂജാരിയ്ക്കു നേരെ ആസിഡ് ആക്രമണം

By S R Krishnan.07 Jun, 2017

imran-azhar

 

 


പട്ടാമ്പി: വിളയൂര്‍ വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ ബിജു നാരായണനു നേരെ അജ്ഞാതന്റെ ആസിഡ് ആക്രമണം. ഇന്ന് പുലര്‍ച്ചെ പൂജയ്ക്കായി ക്ഷേത്രത്തിലേയ്ക്കുള്ള പോകുകയായിരുന്ന ബിജുവിനെ എതിരെ വന്ന അജ്ഞാതന്‍ ആസിഡ് മുഖത്തും ദേഹത്തും ഒഴിക്കുകയായിരുന്നു. ദേഹമാസകലം പൊള്ളലേറ്റ പൂജാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാരണം വ്യക്തമല്ല. പോലിസ് കേസെടുത്തു അന്വേഷണം തുടങ്ങി.