കോഴിക്കോട് പേരാമ്പ്രയിൽ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

By UTHARA.21 11 2018

imran-azhar

കോഴിക്കോട്: : പേരാമ്പ്രയിൽ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകൻ സിദ്ധാര്‍ഥിന് വെട്ടേറ്റു . കല്ലോട് സ്വദേശിക്ക് നേരെയാണ് ചൊവ്വാഴ്ച രാത്രി പന്ത്രണ്ടുമണിയോടുകൂടി ആക്രമണമുണ്ടായത്. പെട്രോള്‍ബോംബ് വീടിന് നേരെ എറിഞ്ഞതിന് ശേഷമാണ് സിദ്ധാര്‍ഥിനെ വെട്ടിപരിക്കേല്‍പ്പിച്ചത്.അതേസമയം വില്ലങ്ങോട് ബ്രാഞ്ച് സെക്രട്ടറി ഗിരീഷിന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്.ഗിരീഷിന്റ വീടിന് നേരെ ചൊവ്വാഴ്ച്ച അര്‍ദ്ധരാത്രിയോടെയാണ് ബോംബേറുണ്ടായത്. കാര്യമായ കേടുപാടുകള്‍
വീടിന് മുന്‍ഭാഗത്ത് സംഭവിച്ചു . അക്രമണത്തിന് പിന്നില്‍ ആര്‍എസ്‌എസ് ആണെന്ന് സിപിഐഎം ആരോപണവും ഉയർന്നു .

OTHER SECTIONS