ലഹരിക്കടിമയായ യുവാവ് കുടുംബാംഗങ്ങളെ മുഴുവന്‍ വെട്ടിക്കൊന്നു

By Shyma Mohan.23 11 2022

imran-azhar

 

ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ പാലത്ത് കൂട്ടക്കൊല. മയക്കുമരുന്നിന് അടിമയായ യുവാവ് പുനരധിവാസ കേന്ദ്രത്തില്‍ മടങ്ങിയെത്തി ദിവസങ്ങള്‍ക്കുശേഷമാണ് കൂട്ടക്കൊല നടത്തിയിരിക്കുന്നത്.

 

കേശവ് എന്ന 25കാരനാണ് വഴക്കിനെ തുടര്‍ന്ന് മാതാപിതാക്കളെയും സഹോദരിയെയും മുത്തശ്ശിയെയും കുത്തിക്കൊന്നത്. ഒരു കുടുംബത്തിലെ നാലുപേര്‍ കുത്തേറ്റ് മരിച്ചു. രണ്ട് സഹോദരിമാരും പിതാവും മുത്തശ്ശിയുമാണ് കൊല്ലപ്പെട്ടത്. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്ത് മുറിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

 

മൃതദേഹങ്ങള്‍ വെവ്വേറെ മുറികളില്‍ നിന്നാണ് കണ്ടെത്തിയത്. മാതാപിതാക്കളുടെ മൃതദേഹങ്ങള്‍ കുളിമുറിയിലും സഹോദരിയുടെയും മുത്തശ്ശിയുടെയും മറ്റ് മുറികളിലുമായാണ് കണ്ടെത്തിയത്. കൊലപാതകം നടത്തുമ്പോള്‍ ഇയാള്‍ മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നു. രാത്രി 10.30ഓടെ വീട്ടില്‍ നിന്നുള്ള നിലവിളി കേട്ട് അതേ കെട്ടിടത്തിലുള്ള അയല്‍വാസികളാണ് ബന്ധുക്കളെയും പോലീസിനെയും വിവരം അറിയിച്ചത്.

 

 

 

 

OTHER SECTIONS