ഇടപാടുകാരനെ കൊന്ന് കവർച്ച നടത്തിയ സംഭവത്തിൽ ബാങ്ക് ജീവനക്കാരനടക്കം ആറുപേർ അറസ്റ്റിൽ

By online desk .09 09 2020

imran-azhar

 

ജയ്പൂര്‍: ഇടപാടുകാരനെ കൊന്ന് കവർച്ച നടത്തിയ സംഭവത്തിൽ എ യു ബാങ്ക് കസ്റ്റംർ റിലേഷൻ മാനേജർ അടക്കം ആറുപേർ അറസ്റ്റിൽ . രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം നടന്നത് . നിഖിൽ ഗുപ്തയെ ആണ് ബാങ്ക് ഉദ്യോഗസ്ഥനുവേണ്ടി അഞ്ചുപേർ അടങ്ങുന്ന സംഘം കൊലപ്പെടുത്തിയത് . നിഖിൽ സ്ഥിരമായി പണം നിക്ഷേപിക്കാനായി ബാങ്കിൽ എത്താറുണ്ടായിരുന്നു എന്ന് കസ്റ്റംർ റിലേഷൻ മാനേജർ വിനീത് സിംഗിന് അറിയുമായിരുന്നു . കൂടാതെ തിങ്കളാഴ്ച ഇയാൾ അമ്പതുലക്ഷം രൂപ കൊണ്ടുവരും എന്ന കാര്യവും അവർക്ക് വ്യക്തമായി അറിയുമായിരുന്നു.

 

അതോടെയാണ് നിഖിലിനെ കൊലപ്പെടുത്തി പണം തട്ടാൻ വിനീത് പദ്ധതിയിട്ടത്. ഇതിനായി തോക്ക് സംഘടിപ്പിക്കാൻ ഛേതന്‍ സിംഗ്, ഋഷി രാജ് സിംഗ് എന്നിവരെ ഉത്തര്‍പ്രദേശിലേക്ക് പറഞ്ഞു വിട്ടു. തിങ്കളാഴ്ച ബൈക്കിലെത്തിയ ഇവർ ബാഗ് തട്ടിപ്പറിക്കുകയും നിഖിലിനെ വെടിവെച്ചു കൊല്ലുകയും ആയിരുന്നു. ഗൗതം സിംഗ്, അഭയ് സിംഗ്, ഇതാന്‍ സിംഗ് എന്നിവര്‍ കുറച്ച് അകലെ മാറി മറ്റൊരു സ്‌കൂട്ടറില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് പ്രതികളെ കണ്ടെത്തി.

OTHER SECTIONS