മധ്യപ്രദേശിലെ ലൈംഗികാപവാദം റിപ്പോർട്ട് ചെയ്ത മാധ്യമസ്ഥാപനത്തിന്റെ ഉടമ ഗുജറാത്തിൽ അറസ്റ്റിൽ

By online desk .29 06 2020

imran-azhar

 ഭോപ്പാൽ : മധ്യപ്രദേശിലെ മുൻ ശിവരാജ് സിങ് ചൗഹാൻ സർക്കാരിനെ പിടിച്ചുലച്ച ബലാത്സംഗം, മനുഷ്യക്കടത്ത് എന്നിവയുൾപ്പെടെ 40 ഓളം വിവാദങ്ങൾ പുറത്തുകൊണ്ടു വന്ന മാധ്യമസ്ഥാപന ഉടമ ഗുജറാത്തിൽ നിന്ന് അറസ്റ്റിലായതായി പോലീസ് പറഞ്ഞു. വ്യവസായിയും ഒരു കാലത്ത് ബി ജെ പിയിലും കോൺഗ്രസിലും സ്വാധീനം ചെലുത്താൻ തക്ക ബന്ധങ്ങൾ ഉണ്ടായിരുന്ന ആളുകൂടിയായ ജിത്തു സോണിയാണ് അറസ്റ്റിലായത്

 

ജിത്തു സോണിയെ ഭൂമി കൈയേറ്റം, ബ്ലാക്ക് മെയിലിംഗ്, ബലാത്സംഗം, കൊള്ളയടിക്കൽ, തട്ടിപ്പ് എന്നിവ ഉൾപ്പെടെയുള്ള 40 ഓളം കേസുകൾ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ഗുജറാത്തിലെ അമ്രേലി ജില്ലയിൽ നിന്ന് അറസ്റ്റ് ചെയ്തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 1 .6 പാരിദോഷികം പ്രഖ്യാപിച്ചിരുന്നു

 

സംസ്ഥാനത്തെ കോൺഗ്രസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ സംരക്ഷണത്തിൽ വളർന്ന ഇയാൾക്ക് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായും നല്ല ബന്ധം ഉണ്ടായിരുന്നു. സോണി സ്വാധീനമുള്ള ബിസിനസുകാരനായിരുന്നു.

 

മധ്യപ്രദേശില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ പുറത്തുവന്ന ലൈംഗികാപവാദത്തേ സംബന്ധിച്ച ലേഖനങ്ങള്‍ ജീത്തു സോണിയുടെ ഉടമസ്ഥതയിലുള്ള ടാബ്ലോയ്ഡ് പത്രം പ്രസിദ്ധീകരിച്ചിരുന്നു. അന്നത്തെ ശിവരാജ്‌സിങ് ചൗഹാന്‍ സര്‍ക്കാരിന്റെ മുതിര്‍ന്ന ഉപദേശകനടക്കം ഉള്‍പ്പെട്ട വിവാദത്തെ സംബന്ധിച്ച ലേഖനങ്ങള്‍ മധ്യപ്രദേശിലെ പോലീസ്-ഉദ്യോഗസ്ഥ കേന്ദ്രങ്ങളെ ഞെട്ടിക്കുന്നവയായിരുന്നു.

 


കഴിഞ്ഞ വർഷം സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയെങ്കിലും ജിത്തു സോണിയുടെ ഉടമസ്ഥതയിലുള്ള ഒരു ഡാൻസ് ബാർ, രണ്ട് ബംഗ്ലാവുകൾ, ഒരു ഹോട്ടൽ, റെസ്റ്റോറന്റ് എന്നിവയും പോലീസ് റെയ്ഡ് ചെയ്യുകയും അദ്ദേഹത്തിന്റെ മൂന്ന് സ്ഥാപനങ്ങൾ പൊളിക്കുകയും ചെയ്തു.ലൈംഗിക വിവാദങ്ങളുടെ ബന്ധപ്പെട്ട് അഞ്ച് സ്ത്രീകളെയും ഒരു പുരുഷനെയും നേരത്തെ അറസ്റ്റ് ചെയ്തു.


ശബ്ദ രേഖകൾ വീഡിയോ ക്ലിപ്പുകള്‍, സോഷ്യല്‍ മീഡിയ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ എന്നിവയടക്കം 4,000 ഓളം രേഖകള്‍ പോലീസ് കണ്ടെടുത്തിരുന്നു കേസിൽ അറസ്റ്റിലായ പ്രതികളുടെ ലാപ്‌ടോപ്പുകളിൽ നിന്നും മൊബൈൽ ഫോണുകളിൽ നിന്നും നാലായിരത്തിലധികം ഫയലുകൾ നേരത്തെ സംസ്ഥാന പോലീസ് പിടിച്ചെടുത്തിരുന്നു.ഇവയെല്ലാം ഉപയോഗിച്ച് സംസ്ഥാനത്തെ ബ്യൂറോക്രാറ്റുകൾ, രാഷ്ട്രീയക്കാർ, ബിസിനസുകാർ എന്നിവരെ സംഘം ബ്ലാക്ക് മെയിൽ ചെയ്തിരുന്നു

OTHER SECTIONS