ഉഴവൂര്‍ വിജയന്‍റെ മരണത്തില്‍ സമഗ്ര അന്വേഷണം : പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി

By Subha Lekshmi B R.11 Aug, 2017

imran-azhar

തിരുവനന്തപുരം: എന്‍സിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്‍റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ടുളള പരാതി മുഖ്യമന്ത്രി പിണറായി വിജയന്‍ ത
ുടര്‍നടപടികള്‍ക്കായി ഡിജിപി: ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറി. ഉഴവൂര്‍ വിജയന്‍െറ മരണത്തിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി കോട്ടയം ജില്ളാ കമ്മിറ്റി നല്‍കിയ പരാതിയാണ് മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറിയത്.

 

ഉഴവൂരിന് പാര്‍ട്ടിയില്‍ ശത്രുക്കള്‍ ഉണ്ടായിരുന്നുവെന്ന് ജില്ളാ പ്രസിഡന്‍റ് ടി.വി.ബേബി ചൂണ്ടിക്കാട്ടുന്നു. ഉഴവൂരിന്‍െറ കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്‍സ ിപി സംസ്ഥാന സെക്രട്ടറി സുള്‍ഫിക്കര്‍ മയൂരി വിളിച്ച് കൊലവിളി നടത്തുന്നതായി ഉഴവൂര്‍ വിജയന്‍ പരാതിപ്പെട്ടിരുന്നുവെന്ന് കായംകുളത്തെ വ്യവസായി നൌഷാദ് ഖാന്‍ ഒരു ചാനലിനോട്
വെളിപ്പെടുത്തിയിരുന്നു. വിജയനെ ഭീഷണിപ്പെടുത്താന്‍ കാരണം പാര്‍ട്ടിയിലെ പ്രശ്നമാണെന്ന് സുള്‍ഫിക്കര്‍ തന്നോട് സമ്മതിച്ചതായും നൌഷാദ് വെളിപ്പെടുത്തിയിരുന്നു.

 

സംഭാഷണത്തിന്‍െറ ശബ്ദരേഖ കൂടി പുറത്തായതോടെ വിഷയം കൂടുതല്‍ ഗൌരവകരമായി. 'അടികൊടുക്കും, കൊല്ളും, ഒന്നോ രണ്ടോ കോടി മുടക്കാനും ബുദ്ധിമുട്ടില്ള' എന്നിങ്ങനെയായിരുന്നു സുള്‍ഫിക്കര്‍ മയൂരിയുടെ സംഭാഷണം. എന്‍സിപിയിലെ തന്നെ മറ്റൊരു നേതാവിനെ വിളിച്ച് ഇങ്ങനെ സംസാരിച്ച സുള്‍ഫിക്കര്‍ ഇതിനു പിന്നാലെ വിജയനെ നേരിട്ടും വിളിച്ചു. ഈ സംസാരത്തിനൊടുവിലാണ് ഉഴവൂര്‍ വിജയന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതെന്ന് സന്തതസഹചാരിയായിരുന്ന എന്‍സിപി നേതാവും പ്രതികരിച്ചിരുന്നു. എന്നാല്‍ സുള്‍ഫിക്കര്‍ ഇതൊക്കെ ന ിഷേധിക്കുകയാണ് ചെയ്തത്.

 

കലാകൌമുദി വാരികയാണ് ഉഴവൂര്‍ വിജയനൈ മരണത്തിലേക്ക് തളളിവിട്ടത് ഒരു എന്‍സിപി നേതാവിന്‍റെ ഫോണ്‍വിളിയാണെന്ന വാര്‍ത്ത പുറത്തുകൊണ്ടു വന്നത്. അതുവരെ അതൊരു സ്വാഭാവികമരണമായാണ് ജനം അറിഞ്ഞത്.

OTHER SECTIONS