By online desk .08 11 2020
പൊന്നാനി: മലപ്പുറത്ത് സി പി ഐ പ്രവർത്തകനു വെട്ടേറ്റു. അക്രമണത്തിനുപിന്നിൽ സി പി എം ആണെന്നാണ് ആരോപണം . സീറ്റുവിഭജനത്തിലെ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. എ ഐ ടി യു സി പഞ്ചായത്ത് സെകട്ടറി സി കെ ബാലനാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നിൽ സിപിഎമ്മാണെന്ന് സിപിഐ നേതൃത്വം ആരോപിച്ചു. പഞ്ചായത്തിൽ സിപിഎം-സിപിഐ സീറ്റു വിഭജന ചർച്ച അലസി പിരിഞ്ഞിരുന്നു.