പട്ടാപ്പകല്‍ യുവാവിനെ മര്‍ദ്ദിച്ചവശനാക്കിയ അനന്തു പൊലീസിന്‍റെ നോട്ടപ്പുളളി

By SUBHALEKSHMI B R.25 Sep, 2017

imran-azhar

ചിറയിന്‍കീഴ്: നടുറോഡില്‍ ബൈക്കില്‍ അഭ്യാസം നടത്തിയത് ചോദ്യം ചെയ്തതിന് പട്ടാപ്പകല്‍ യുവാവിനെ റോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച കേസിലെ ഒന്നാം പ്രതി വക്കത്തുവിള വീട്ടില്‍ അനന്തു (26) സ്ഥിരം പ്രശ്നക്കാരനാണെന്നും സ്ഥലത്തെ ഗുണ്ടകളിലൊരാളാണെന്നും പൊലീസ്. ചിറയിന്‍കീഴ് സ്റ്റേഷനിലെ നിരവധി കേസുകളില്‍ പ്രതിയാണിയാള്‍. ഇയാളെ ഇന്ന് പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ സിഐ എം.അനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ഷാഡോ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അനന്തുവിനൊപ്പം യുവാവിനെ മര്‍ദ്ദിച്ച ശ്രീകുട്ടനു വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

 

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 13ന് വൈകുന്നേരം അഞ്ചിനാണ് സംഭവം. മുട്ടപ്പലം അഴൂര്‍ ചരുവിളവീട്ടില്‍ സുധീര്‍(44)നെയാണ് ക്രുര മര്‍ദ്ദനമേറ്റത്. മുട്ടപ്പലം ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ അനന്തുവും ശ്രീക്കുട്ടനും മുടപുരം വലിയകട ജംഗ്ഷനില്‍ മദ്യലഹരിയില്‍ റോഡില്‍ ബൈക്ക് വട്ടം ചുറ്റിക്കുകയായിരുന്നു. ഈ സമയത്താണ് ചിറയിന്‍കീഴില്‍ നിന്ന് ബൈക്കില്‍ എത്തിയ സുധീറിന്‍റെ ബൈക്കിന് തടസം നിന്നത്. ഇത് സുധീര്‍ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ അനന്തുവും ശ്രീക്കുട്ടനും ചേര്‍ന്ന് സുധീറിനെ ബൈക്കില്‍ നിന്ന് തള്ളിയിട്ട് ക്രുരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ സുധീറിന് തലയ്ക്കും ചെവിക്കും സാരമായ പരിക്കേറ്റു. സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ സിസിടിവിയില്‍യില്‍ ആക്രമണ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇവ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പൊലീസ് സംഭവത്തെക്കുറിച്ചു അനേഷിച്ചു കേസെടുക്കുകയായിരുന്നു.

 


രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് പ്രശ്നം ആദ്യം ഒതുക്കി തീര്‍ക്കുകയാണ് പൊലീസ് ചെയ്തത്. എന്നാല്‍ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുകയും വന്‍ പ്രതിഷേധമുയരുകയും ചെയ്തു. തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നുറൂറല്‍ എസ്പി അശോക് കുമാറിന്‍റെ നിര്‍ദ്ദേശം അനുസരിച്ചു പൊലീസ് നടപടിയിലേക്കു നീങ്ങുകയായിരുന്നു.

OTHER SECTIONS