മദ്യത്തെ ചൊല്ലി തർക്കം ; ഗൃഹനാഥൻ മകന്റെ വെട്ടേറ്റ് മരിച്ചു

By online desk .16 10 2020

imran-azhar

 

 

കൊച്ചി ; ചേരാനല്ലൂരിൽ മകന്റെ വെട്ടേറ്റ് അച്ഛൻ മരിച്ചു. ചേരാനല്ലൂർ വിഷ്ണുപുരം സ്വദേശി ഭരതനാണ് മരിച്ചത്.  മദ്യത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മകൻ വാങ്ങിവെച്ച മദ്യം അച്ഛൻ എടുത്തതിനെ ചൊല്ലിയാണ് വാക്കേറ്റമുണ്ടായത്. തർക്കം രൂക്ഷമായ സമയം അച്ഛനും മകനും പരസ്പരം വെട്ടുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

OTHER SECTIONS