വിവാഹാലോചനയുമായെത്തും പീഡിപ്പിച്ച ശേഷം സയനൈഡ് കൊടുത്തു കൊല്ലും; 20 യുവതികളെ കൊന്ന സയനൈഡ് മോഹന്‍റെ ഓപ്പറേഷന്‍ ഇങ്ങനെ...

By SUBHALEKSHMI B R.19 Sep, 2017

imran-azhar

യാഥാസ്ഥിതിക കുടുംബങ്ങളിലേക്ക് വിവാഹാലോചനയുമായി ചെല്ലുന്ന അധ്യാപകനെ ആരാണ് സംശയിക്കുക. അതു തന്നെയാണ് ആ ഇരുപത് പേര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പറ്റിയത്. അവരുടെ മനസ്സും ശരീരവും സ്വര്‍ണ്ണവും മാത്രമല്ല ജീവനും കവര്‍ന്ന് ആ കൊലയാളി അടുത്ത ഇരയെ നോട്ടമിടും. പലപേരുകളില്‍ എത്തുന്ന ഇയാളുടെ വലയില്‍കുടുങ്ങി പിടഞ്ഞ ുതീര്‍ന്നത് 20 സ്ത്രീജന്മങ്ങളാണ്. പറഞ്ഞുവരുന്നത് സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാറിന്‍റെ നരവേട്ടയുടെ കഥയാണ്.

 

 

കര്‍ണാടകയിലെ പുതൂരില്‍ 20~കാരിയെ കൊലപ്പെടുത്തിയ കേസില്‍ അഡീഷണല്‍ സെഷന്‍സ് കോടതി ഇയാളെ കഴിഞ്ഞ ദിവസം ജീവപര്യന്തം തടവിനു വിധിച്ചിരുന്നു. ഇതോടെയാണ് ഇയാളെക്കുറിച്ചുളള വാര്‍ത്തകള്‍ വീണ്ടും മാധ്യമങ്ങളില്‍ നിറഞ്ഞത്. കേരള, കര്‍ണ്ണാടക അതിര്‍ത്തിയിലെ കന്യാന സ്വദേശിയും കര്‍ണ്ണാടകയിലെ സ്കൂളിലെ കായികാധ്യാപകനുമായിരുന്നു മോഹന്‍കുമാര്‍. 2003 മുതല്‍ 2009 വരെയുള്ള കാലത്താണു ഇയാള്‍ യുവതികളുടെ അന്തകനായത്. മൂന്നു കേസുകളില്‍ കോടതി കുറ്റക്കാരനെന്നു വിധിച്ച ഇയാള്‍ക്കു അതില്‍ ഒരു കേസില്‍ നേരത്തേ വധശിക്ഷയും വിധിച്ചിരുന്നു. മോഹനെതിരേ വിധിക്കുന്ന നാലാമത്തെ കേസാണ് പുതൂര്‍ കൊലപാതകം. പുതൂരിലെ കൊലക്കേസില്‍ 2010 ഫെബ്രുവരി രണ്ടിനാണ് കുറ്റപത്രം നല്‍കിയത്.

 

ആനന്ദ് എന്ന പേരിലാണ് ഇയാള്‍ 20കാരിയെ പരിചയപ്പെട്ടത്. പിന്നീട് പതിവുപോലെ പ്രണയനാടകം. ആദ്യമൊക്കെ ക്ഷേത്രത്തിലും പാര്‍ക്കിലുമൊക്കെ വരാന്‍ പറഞ്ഞു. ഒടുവില്‍ മട ിക്കേരിയിലെ ലോഡ്ജിലും. അവിടെ വച്ച് ലൈംഗികമായി ഉപയോഗിച്ചു. പിന്നീട് ഗര്‍ഭനിരോധന ഗുളികയെന്ന് പറഞ്ഞ് സയനൈഡ് ഗുളിക നല്‍കി. പിടഞ്ഞുതീര്‍ന്ന യുവതിയുടെ സ്വര്‍ണ്ണം അടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ സ്വന്തമാക്കി കടന്നു. പക്ഷേ, ഒടുവില്‍ പിടിവീണു. കൊല്ളപ്പെട്ട മറ്റൊരു പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍കോള്‍ വിവരങ്ങള്‍ പിന്തുടര്‍ന്ന് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഇതോടെ നാടിനെ നടുക്കിയ കൊലപാതകപരന്പരയുടെ ചുരുളഴിഞ്ഞു. ഇയാളുടെ ഇരയായ മറ്റൊരു പെണ്‍കുട്ടിയാണ് കേസിലെ പ്രധാന സാക്ഷി.ശിക്ഷിച്ച മറ്റ് മൂന്നുകേസുകളിലും പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ സാക്ഷിയായത് ഈ പെണ്‍കുട്ടിയാണ്.

 

മാന്യമായ വേഷത്തില്‍ വിവാഹാന്വേഷണമെന്ന വ്യാജേന വീടുകളില്‍ എത്തും. വീട്ടുകാരുടെ സാന്നിധ്യത്തില്‍ യുവതികളുമായി പരിചയപ്പെടും. ജോലിക്ക് പോകുന്നവരാണെങ്കില്‍ പോകുന്നത ും വരുന്നതുമായ വഴികള്‍, ബസ്സ് റൂട്ടുകള്‍, എന്നിവ മനസ്സിലാക്കും.എന്നിട്ട് അപ്രതീക്ഷിതമെന്നോണം അവിടങ്ങളില്‍ ഇടയ്ക്കിടെ പ്രത്യക്ഷനായി യുവതികളുടെ വിശ്വാസം നേടും. അല്ളാത്തവരോട് സമീപത്തെ പാര്‍ക്കുകളിലും ക്ഷേത്രങ്ങളിലും കാണാന്‍ വേണ്ടി ക്ഷണിക്കും. പിന്നീട് പ്രണയം നടിക്കും. ഒടുവില്‍ വശീകരിച്ച് ലോഡ്ജുകളിലോ മറ്റോ കൊണ്ടു പോയി പ ീഡിപ്പിക്കും. തന്ത്രപൂര്‍വം ആഭരണങ്ങളും മറ്റും കൈക്കലാക്കും. പിന്നീട് ബസ്സ് സ്റ്റാന്‍ഡുകളിലെ ശുചിമുറിയിലേക്ക് കൊണ്ടു പോയി ഗര്‍ഭ നിരോധന ഗുളിക എന്നു പറഞ്ഞ് സയനേഡ് ഗുളിക വിഴുങ്ങിപ്പിക്കും. ഇതാണ് മോഹന്‍െറ കൊലപാതക രീതിയെന്ന് പൊലീസ് പറയുന്നു

OTHER SECTIONS