റോഡരികില്‍ തലയും കയ്യും വെട്ടി മാറ്റി ചാക്കില്‍ പൊതിഞ്ഞ് അജ്ഞാതന്റെ മൃതദേഹം

By Online Desk.06 Jul, 2017

imran-azhar


    കോഴിക്കോട്: കോഴിക്കോട് മുക്കം കാരശേരിയില്‍ റോഡരികില്‍ തലയും കയ്യും വെട്ടി മാറ്റി ചാക്കില്‍ പൊതിഞ്ഞ് അജ്ഞാത മൃതദേഹം. ഗേറ്റുംപടി - തൊണ്ടിമ്മല്‍ റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ച മുമ്പ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട രണ്ട് ചാക്കുകളില്‍ ഒന്നിലാണ് മനുഷ്യന്റെ ശരീരാവശിഷ്ടം കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു. എസ്റ്റേറ്റിന് നടുവിലൂടെയുള്ള റോഡില്‍ തള്ളിയ രണ്ട് ചാക്കുകളില്‍ ഒന്നില്‍ അറവുമാലിന്യങ്ങളായിരുന്നു. തെരുവുനായ്ക്കള്‍ കടിച്ചുകീറിയപ്പോഴാണ് രണ്ടാമത്തെ ചാക്കില്‍ പുരുഷന്റെ തലയും കയ്യും വെട്ടി മാറ്റിയ നിലയില്‍ ശരീരാവശിഷ്ടങ്ങള്‍ നാട്ടുകാര്‍ കണ്ടത്.