ഫോര്‍ട്ടിലെ കസ്റ്റഡി മരണം: തെളിവെടുപ്പ് തുടങ്ങി

By online desk .22 08 2020

imran-azhar

 



തിരുവനന്തപുരം: ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ പൂന്തുറ സ്വദേശി അന്‍സാരി (37) തൂങ്ങി  മരിച്ച  സംഭവത്തില്‍ ഡി.വൈ.എസ്.പി ഹരികൃഷ്ണനും ഫോറന്‍സിക്ക് സര്‍ജനും സ്റ്റേഷനിലെത്തി തെളിവുകള്‍ ശേഖരിച്ചു. അന്‍സാരി തൂങ്ങി മരിച്ച ശുചിമുറിയിലടക്കം പരിശോധന നടത്തി. ഇന്നും നാളെയും തെളിവെടുപ്പ് തുടരും. അന്‍സാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉടനെ ലഭിക്കും. ഇതിനു ശേഷം മാത്രമേ  മരണ കാരണം വ്യക്തമാകൂ.

 

കസ്റ്റഡി  മര്‍ദ്ദനം നടന്നിട്ടുണ്ടെന്നാണ് ആരോപണം.  കസ്റ്റഡിയില്‍ എടുക്കുമ്പോഴുള്ള നടപടിക്രമങ്ങള്‍ പൊലീസ് പാലിച്ചിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ  നാട്ടുകാര്‍ പൊലീസിന് കൈമാറുമ്പോള്‍  ഇയാള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു എന്നും വ്യക്തമായിരുന്നു. പൂന്തുറ പള്ളിത്തെരുവ് സ്വദേശിയാണ് അന്‍സാരി.

 

 

OTHER SECTIONS