ഒരുകൂട്ടം തൊഴിലാളികള്‍ ചേര്‍ന്ന് ഡോക്ടറെ മര്‍ദ്ദിച്ചുകൊന്നു

By Neha C N.01 09 2019

imran-azhar

 

ദിസ്പുര്‍: അസമില്‍ തേയിലത്തോട്ടം തൊഴിലാളികള്‍ ഡോക്ടറെ മര്‍ദ്ദിച്ചു കൊന്നു. ഡോ. ദേബന്‍ ഗുപ്ത (73) ആണ് മരിച്ചത്. സോമ്ര മാജി എന്ന തോട്ടം തൊഴിലാളി മരിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണം.

 

എസ്റ്റേറ്റിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സോമ്ര മാജി. കൃത്യസമയത്ത് ചികിത്സ ലഭിക്കാതെയാണ് സോമ്ര മാജി മരിച്ചതെന്നായിരുന്നു തൊഴിലാളികളുടെ ആരോപണം. കൂടാതെ ഇയാളുടെ മരണ സമയത്ത് ആശുപത്രിയിലെ ഡോക്ടര്‍ ആയ ദേബന്‍ ഗുപത സ്ഥലത്തുണ്ടായിരുന്നില്ല. തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ എത്തിയപ്പോള്‍ ജീവനക്കാര്‍ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

എസ്റ്റേറ്റിലെ വെല്‍ഫെയര്‍ ഓഫീസര്‍ സ്ഥലത്തെത്തിജീവനക്കാരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. പിന്നീട് പോലീസും സി.ആര്‍.പി.എഫും സ്ഥലത്തെത്തിയാണ് അക്രമികളെ പിന്തിരിപ്പിച്ചത്. സംഭവത്തില്‍ 19 പേരെ പോലീസ് അറസ്റ്റുചെയ്തു. സ്ഥിതിഗതികള്‍ ശാന്തമാകുന്നതുവരെ തൊഴിലാളികളുടെ ശമ്പളം തടഞ്ഞുവെക്കുമെന്ന് എസ്റ്റേറ്റ് ഉടമകള്‍ പറഞ്ഞു.

 

 

 

 

OTHER SECTIONS