പ്രസവശേഷം ഡോക്ടര്‍ യുവതിയുടെ നഗ്നചിത്രം പകര്‍ത്തി

By webdesk.22 Sep, 2017

imran-azhar

 

മലപ്പുറം: പ്രസവത്തിനു ശേഷം യുവതിയുടെ നഗ്ന ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയതിനെതിരെ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. ഡോക്ടറുടെ ഭാര്യയായ ഗൈനക്കോളജിസ്റ്റിനെതിരെയും പരാതി.

 

മലപ്പുറം മഞ്ചേരിയിലാണ് സംഭവം. ഇരുപത്തഞ്ചു കാരിയായ യുവതി ഡോക്ടര്‍ക്കെതിരെ രംഗത്തു വന്നതോടെയാണ് വിവരം പുറത്താകുന്നത്. സംഭവം ഇങ്ങിനെമഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയായ പ്രശാന്തി ഹോസ്പിറ്റലിലാണ് യുവതി ഗര്‍ഭ സംബന്മായ ചികിത്സ നടത്തിയിരുന്നത്. ഡോ. എം. സി ജോയിയാണ് ഈ ആശുപത്രിയുടെ ഉടമ. ഇദ്ദേഹത്തിന്‍റെ ഭാര്യ ഈ ആശുപത്രിയിലെ ഗെനക്കോളജിസറ്റാണ്.

 

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് യുവതി ഇവിടെ പ്രസവിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടോടെ താന്‍ കുഞ്ഞിനു ജന്മം നല്‍കിയ ശേഷം നടന്ന നാടകീയമായ സംഭവത്തെക്കുറിച്ചാണ് യുവതിയുടെ പരാതി.

 

പ്രസവത്തിനു ശേഷം ഗൈനക്കോളജിസ്റ്റ് പ്രസവ മുറിവിട്ട് പുറത്തു പോയി. ഉടന്‍തന്നെ ഡോ. ജോയി ലേബര്‍ മുറിയില്‍പ്രവേശിച്ചു. ഗൈനക്കോളജിസ്റ്റ് ആയിരുന്നില്ല ഡോ. ജോയി. ഡോ. ജോയി യുവതിയുടെ വസ്ത്രം മാറ്റി. പരിശോധനയ്ക്കൊപ്പം മൊബൈല്‍ ഫോണില്‍ തന്‍റെ ശരീരഭാഗങ്ങളുടെ ചിത്രമെടുത്തെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് യുവതി മഞ്ചേരി പൊലീസിനും ജില്ലാ പൊലീസ് മേധാവിക്കും മലപ്പുറം ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി.

ജില്ലാ മെഡിക്കല്‍ ഓഫീസറോട് ഇതു സംബന്ധിച്ച അന്വേഷണം നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. എന്നാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചയ്യാന്‍ തയാറായില്ല.

തുടര്‍ന്ന് ഡോക്ടര്‍ ജോയിക്കും ഭാര്യയായ ഗൈനക്കോളജിസ്റ്റിനും രണ്ട് നഴ്സുമാര്‍ക്കും എതിരെ കേസ് രജിസറ്റര്‍ ചെയ്യമെന്നാവശ്യപ്പെട്ട് യുവതി മഞ്ചേരി കോടതിയെ സമീപിച്ചു. ഇവരുടെ പിന്തുണയും ഡോ. ജോയിക്ക് ഉണ്ടായിരുന്നെന്നായിരുന്നു ആരോപണം.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടു. വ്യക്തമായ ലക്ഷ്യത്തോടെ കൂട്ടായി നടത്തിയ ഗൂഢ നീക്കം, വ്യാജ വിവരം നല്‍കല്‍. ദുരുദ്ദേശപരമായി സ്ത്രീകള്‍ക്കു നേരെയുള്ള കുറ്റകരമായ ബലപ്രയോഗം തുടങ്ങിയവ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. അത്യപൂര്‍വമായ ഈ സംഭവം ഒളിപ്പിച്ചു വയ്ക്കാന്‍ വന്‍ ശ്രമമാണ് നടന്നത്. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നതോടെ ഡോക്ടര്‍ ജോയിക്കും ആശുപത്രിക്കുമെതിരെയുള്ള പ്രതിഷേധം ശക്തമാണ്.

 

OTHER SECTIONS