ആലത്തൂരിൽ തെങ്ങിൻ തോപ്പിൽ വ്യാപക പരിശോധന ; 440 ലിറ്റർ സ്പിരിറ്റ്‌ കലക്കിയ കള്ള് പിടിച്ചെടുത്തു, 3 പേർ അറസ്റ്റിൽ

By online desk.28 09 2020

imran-azhar

 

 

പാലക്കാട്; ആലത്തൂരിൽ തെങ്ങിൻ തോപ്പിൽ എക്സ്സൈസ് സംഘം നടത്തിയ പരിശോധനയിൽ 440 ലിറ്റർ സ്പിരിറ്റ്‌ കലക്കിയ കള്ള് പിടിച്ചെടുത്തു. കള്ള് നിർമ്മാണം നടത്തിയ 3 പേരെ പോലീസ് പിടികൂടി. തൃശൂർ കാട്ടൂർ സ്വദേശി അർജുൻ, കാട്ടൂർ സ്വദേശി വിഷ്ണു, കൊടശ്ശരി സ്വദേശി ശ്യാം സുന്ദർ എന്നിവരാണ് സ്പിരിറ്റുമായി പിടിയിലായത്.

 

ഐ.ബിയിലെ പ്രിവന്റീവ് ഓഫീസർ സി.സെന്തിൽ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലത്തൂർ മേലാർകോഡ് ഉള്ള ചേരാമംഗലം ചെറുതോട് കളം ഭാഗത്തെ തെങ്ങിൻ തോപ്പിൽ നടത്തിയ പരിശോധനയിലാണ് 34 ലിറ്റർ സ്പിരിറ്റും, 440 ലിറ്റർ സ്പിരിറ്റ്‌ കലക്കിയ കള്ളും, ഒരു ബൊലേറോ പിക്കപ്പ്, മാരുതി ബ്രെസ്സ കാർ എന്നിവയുംപിടിച്ചെടുത്തത്. വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു.

 

 

OTHER SECTIONS