മുക്കുപണ്ടം പണയംവെച്ച് വൻതട്ടിപ്പ് ; സീരിയൽ നടൻ അറസ്റ്റിൽ

By online desk .12 10 2020

imran-azhar

 

 

തൃശൂർ ; മുക്കുപണ്ടം പണയംവെച്ച് പല സ്വർണ്ണക്കടകളിൽനിന്നായി ലക്ഷങ്ങൾ തട്ടിയ സീരിയൽ നടൻ അറസ്റ്റിലായി. മുള്ളൂര്‍ക്കര ആറ്റൂര്‍ പാറപ്പുറം പൈവളപ്പില്‍ മുഹമ്മദ് ഫാസിലാണു (25) പോലീസിന്റെ പിടിയിലായത് പിടിയിലായത്. വടക്കാഞ്ചേരിയിലെ 7 ഓളം വരുന്ന സ്ഥാപനങ്ങളിൽ നിന്നാണ് ഇയാൾ ലക്ഷങ്ങൾ തട്ടിയത്. മുഹമ്മദ് ഫാസിൽ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറയുന്നു.


വടക്കാഞ്ചേരി തട്ടിപ്പു കേസിന്റെ അന്വേഷണത്തിനിടെ ചാവക്കാടുള്ള വീട്ടില്‍ പ്രതി ഒളിവില്‍ കഴിയുന്നുണ്ടെന്നു പൊലീസിന് വിവരം കിട്ടിയതിനേത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലിലാണ് ഇയാള്‍ പിടിയിയത്. ടിവി സീരിയലുകളിലെയും നിരവധി ആല്‍ബങ്ങളിലെയും അഭിനയിച്ചിട്ടുള്ള മുഹമ്മദ് ഫാസില്‍ ഒറ്റപ്പാലം സ്റ്റേഷനുകളില്‍ എടിഎം കവര്‍ച്ചാ കേസുകളിലും പ്രതിയാണ്.

 

 

OTHER SECTIONS