By online desk .02 11 2020
കോട്ടയം: തെള്ളകം നെടുമലക്കുന്നേൽ ടോമിയുടെ ഭാര്യ മേരിയാണ് ഭർത്താവിന്റെ ക്രൂര കൊലപാതകത്തിന് (50)ഇരയായത്. കുടുംബവഴക്കിനിടെ ഭാര്യ മേരിയെ ചുറ്റികകൊണ്ട് ടോമി തലയ്ക്ക് അടിക്കുകയായിരുന്നു.
ഇന്നലെ രാത്രി 11 നാണു സംഭവം. മദ്യപിച്ചെത്തിയ ടോമി മേരിയുടെ വഴക്കുണ്ടാക്കുകയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയുമായിരുന്നു. തുടർന്ന് ഇരുമ്പുവടി ഉപയോഗിച്ച് മേരിയുടെ തലയ്ക്കു പുറകിലും ടോമി അടിച്ചു. മേരി മരിച്ചെന്നുറപ്പായപ്പോൾ ഇയാൾ കണ്ണൂരുള്ള സഹോദരനെ ഫോണിൽ വിളിച്ചു സംഭവം അറിയിക്കുകയും അയാൾ മറ്റുള്ള ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് പോലീസെത്തിയപ്പോൾ വീടിനുള്ളിലെ ഹാളിൽ ചോരയിൽ കുളിച്ചുകിടക്കുന്ന മേരിയുടെ മൃതദേഹമാണ് കണ്ടത്. ടോമി സ്ത്രമായി മദ്യപിച്ച ഭാര്യയോട് വഴക്കുണ്ടാക്കുമായിരുന്നെവെന്ന് സമീപവാസികൾ പറയുന്നു. കെട്ടിട നിർമാണത്തൊഴിലാളിയാണ് ടോമി. ടോമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.