പാലക്കാട് കൊലപാതകം നാല് ആഗ്ര സ്വദേശികള്‍ അറസ്റ്റില്‍

By online desk.10 03 2020

imran-azhar

 

പാലക്കാട്: സേലത്ത് മൂന്നുപേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെന്നു സംശയിക്കുന്ന നാലുപേര്‍ പാലക്കാട് അറസ്റ്റില്‍. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഇവരെ പൊലിസ് പിടികൂടിയത്. ഇവരെ തമിഴ്‌നാട് പൊലിസിന് കൈമാറും.കഴിഞ്ഞദിവസം രാത്രിയാണ് സേലം തിരുമലഗിരിയില്‍ ആഗ്ര സ്വദേശികളായ മൂന്നുപേര്‍ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തിരുമലഗിരിയിലെ വെള്ളിയാഭരണ നിര്‍മാണശാലയിലെ തൊഴിലാളികളായ ആകാശ്(23) ഭാര്യ വന്ദനകുമാരി(21) ആകാശിന്റെ സഹോദരീപുത്രന്‍ സന്നി കുമാര്‍(18) എന്നിവരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ കൊലക്കുപിന്നിലെ കാരണം വ്യക്തമായിട്ടില്ല.

 

ആകാശിന്റെ പത്തുമാസം പ്രായമുള്ള കുഞ്ഞ് രാത്രി നിര്‍ത്താതെ കരയുന്നത് കേട്ട് അയല്‍വാസികള്‍ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. വെള്ളിയാഭരണ നിര്‍മാണ ശാലയില്‍ അടുത്തിടെ ജോലിക്കെത്തിയ നാല് ആഗ്ര സ്വദേശികള്‍ ആകാശിന്റെ വീട്ടിലുണ്ടായിരുന്നതായി അയല്‍വാസികള്‍ മൊഴി നല്‍കിയിരുന്നു. സംഭവദിവസം ഇവരെ കാണാതായതായതിന്റെ പിന്നാലെ അന്വേഷണം നടത്തിയ പൊലിസ് സി.സി.ടിവികള്‍ പരിശോധിച്ചാണ് ഇവര്‍ കേരളത്തിലേക്കുള്ള ട്രെയിന്‍ കയറിയതായി കണ്ടെത്തിയത്. ഇതോടെ സേലം പൊലിസ് പാലക്കാട് പൊലിസില്‍ വിവരം അറിയിച്ചു. നാലുപേരെയും പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍വെച്ച് പിടികൂടുകയുമായിരുന്നു.

 

 

 

OTHER SECTIONS