പോരാട്ടച്ചൂടിലേക്ക് മുന്നണികള്‍; ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി യുഡിഎഫ്

By online desk .10 11 2020

imran-azhar

 

 

തിരുവനന്തപുരം : കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിന്റെ പോരാട്ട കാഹളം മുഴക്കി മുന്നണികള്‍ പ്രചാരണ ചൂടിലേക്ക്. കഴിഞ്ഞ ദിവസങ്ങളില്‍ എല്‍ഡിഎഫും എന്‍ഡിഎയും സ്ഥാനാര്‍ത്ഥി പട്ടികകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്നലെ യുഡിഎഫും ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി രംഗത്തെത്തിയോടെ കളമുണര്‍ന്നു. യുഡിഎഫിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ കോണ്‍ഗ്രസിന്റെ 33 ഉം സിഎംപിയുടെ രണ്ടും സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. 25 വനിതകളും പത്ത് പുരുഷന്മാരുമാണ് പട്ടികയില്‍ ഇടംപിടിച്ചത്. ഇതില്‍ പത്തു പേര്‍ മുന്‍ കൗണ്‍സിലര്‍മാരുമാണ്.നഗരസഭ കൗണ്‍സിലറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ജോണ്‍സണ്‍ ജോസഫ് ഇക്കുറി നാലാഞ്ചിറയില്‍ നിന്നാണ് ജനവിധി തേടുന്നത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായ ഡി. അനില്‍കുമാര്‍ കടകംപള്ളിയില്‍ മത്സരിക്കും.

 

മറ്റ് സ്ഥാനാര്‍ഥികളുടെ പേരുവിവരങ്ങള്‍ ചുവടെ

ചെല്ലമംഗലം-രേഖ വിജയന്‍, ചെമ്പഴന്തി-അണിയൂര്‍ എം. പ്രസന്നകുമാര്‍, പൗഡിക്കോണം-എം. കല, കുളത്തൂര്‍-സജി ച്രന്ദന്‍, പാപ്പനംകോട്-സുജി സുരേഷ്, നേമം-ഷീബ, ആക്കുളം-ആക്കുളം സുരേഷ്, ശാസ്തമംഗലം-ശാസ്തമംഗലം ഗോപന്‍, ആറ്റുകാല്‍-അനന്തപുരി മണികണ്ഠന്‍, പേട്ട-ആര്യ പ്രവീണ്‍, വഴുതക്കാട്-കെ. സുരേഷ് കുമാര്‍, ആറന്നൂര്‍-കെ. രാധ, ജഗതി-നീതു വിജയന്‍, മുടവന്‍മുഗള്‍-എസ്. ശ്രീകല, തൃക്കണ്ണാപുരം- സ്‌നേഹ ടി.എല്‍, പാങ്ങോട്-സ്മിത സുമേഷ്,നെട്ടയം-വി. ഷിബുകുമാര്‍, കൊടുങ്ങാനൂര്‍-ഡി. ശ്രീലത, വാഴോട്ടുകോണം-എം. സിന്ധുഷ, വഞ്ചിയൂര്‍-പി.എസ് സരോജം, പെരുന്താന്നി-പി. പത്മകുമാര്‍, പുന്നയ്ക്കാമുഗള്‍- സ്മിത ജി. ചന്ദ്രന്‍, എസ്റ്റേറ്റ്-എന്‍. ശ്രീന, മേലാംകോട്-സുമി കൃഷ്ണ വി.ജെ, ഫോര്‍ട്ട്-ഉദയ ലക്ഷ്മി, ഞാണ്ടൂര്‍ക്കോണം-ഐ. സിന്ധു, ഉള്ളൂര്‍-പി. ബിന്ദു, മണ്ണന്തല-വനജ രാജേന്ദ്രബാബു, കവടിയാര്‍-എസ്. സതികുമാരി, കാഞ്ഞിരംപാറ-ഗായത്രി വി. നായര്‍, തുരുത്തുമ്മൂല-അജന്ത രതീഷ് എന്നിവരാണ് കോണ്‍ഗ്രസ് പ്രതിനിധികളായി മത്സരിക്കുന്നത്. ചെറുവയ്ക്കല്‍-വി.ആര്‍ സിനി,കണ്ണമ്മൂല-സൗമിനി അനില്‍ എന്നിവരാണ് ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ട സിഎംപി സ്ഥാനാര്‍ഥികള്‍.

 

 

 

OTHER SECTIONS