ക്ലീനിംഗ് മോപ്പില്‍ സ്വര്‍ണ്ണം: ഹൗസ് കീപ്പിംഗ് അംഗം ചെന്നൈ എയര്‍പോര്‍ട്ടില്‍ പിടിയില്‍

By Shyma Mohan.01 10 2022

imran-azhar

 

ചെന്നൈ: ചെന്നൈ എയര്‍പോര്‍ട്ടില്‍ എഴുപത് ലക്ഷം രൂപയുടെ സ്വര്‍ണ്ണ പേസ്റ്റ് ക്ലീനിംഗ് മോപ്പിന്റെ ഹാന്‍ഡിലില്‍ ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട ഹൗസ് കീപ്പിംഗ് അംഗം പിടിയില്‍.

 

ഹൗസ് കീപ്പിംഗ് സ്റ്റാഫ് മോപ്പിലൂടെ എഴുപത് ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മോപ്പ് സ്‌കാനറിന് കീഴില്‍ വെച്ചപ്പോഴായിരുന്നു ഹാന്‍ഡിലില്‍ ചില വസ്തുക്കള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കറുത്ത ടേപ്പ് പൊതിഞ്ഞ സ്വര്‍ണ്ണ പേസ്റ്റിന്റെ പത്തോളം കഷണങ്ങള്‍ കണ്ടെത്തുകയായിരുന്നു. 1.811 കിലോ സ്വര്‍ണ്ണ പേസ്റ്റാണ് മോപ്പിനുള്ളില്‍ നിന്ന് കണ്ടെത്തിയത്.

 

ഇയാളില്‍ നിന്ന് ഷൂസിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണ്ണത്തിന്റെ ഒരു കഷണം കണ്ടെത്തി. 83.68 ലക്ഷം വിലമതിക്കുന്ന 1.9 കിലോ സ്വര്‍ണ്ണമാണ് ജീവനക്കാരനില്‍ നിന്ന് പിടികൂടിയത്.

 

 

OTHER SECTIONS