വഴിയില്‍ കുഴഞ്ഞുവീണ വീട്ടമ്മ വീട്ടിലെത്തിയപ്പോള്‍ സ്വര്‍ണ്ണം മുക്കുപണ്ടമായി

By SUBHALEKSHMI B R.06 Nov, 2017

imran-azhar

തിരുവനന്തപുരം: തിരുവനന്തപുരത്ത് പുത്തന്‍ തന്ത്രവുമായി മോഷ്ടാക്കള്‍. ഈയിടെ നടന്ന സംഭവമാണ് മോഷ്ടാക്കളുടെ പുതിയ തന്ത്രം വെളിച്ചത്താക്കിയത്. യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വീട്ടമ്മ വഴിയിലിറങ്ങി. കുഴഞ്ഞുവീണ ഇവരെ ആശുപത്രിയ
ിലെത്തിച്ചു പ്രഥമ ശുശ്രൂഷ നല്‍കി. വീട്ടിലെത്തിയ വീട്ടമ്മ നോക്കിയപ്പോള്‍ ആറരപവന്‍റെ സ്വര്‍ണ്ണമാലയ്ക്കും രണ്ടു പവന്‍റെ വളയ്ക്കും പകരം മുക്കുപണ്ടം.

 

വിളവൂര്‍ക്കല്‍ പൊറ്റയില്‍ എസ്.കെ.വേണുകുമാരന്‍റെ ഭാര്യ സതികുമാരിക്കാണ് ഈ ദുരനുഭമുണ്ടായത്. കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. ബസ് യാത്രയ്ക്കിടെ ഇവര്‍ കലശലായ തലവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കാട്ടാക്കടയില്‍ ഇറങ്ങി പരിചയക്കാരിയ ുടെ കടയില്‍ വിശ്രമിച്ചു. തിരികെ വീട്ടിലേക്ക് പോകാനായി വീണ്ടും ബസില്‍ കയറി. എന്നാല്‍, ശക്തമായ തലകറക്കവും ദേഹാസ്വാസ്ഥ്യവ ും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുവീട്ടില്‍ പോകുന്നുവെന്ന് ഭര്‍ത്താവിനെ അറിയിച്ച ശേഷം മലയിന്‍കീഴ് ബാങ്ക് ജങ്ഷനില്‍ ഇറങ്ങി.

 

കുറച്ചു നടന്നപ്പോള്‍ കുഴഞ്ഞുവീണു. വിവരമറിഞ്ഞെത്തിയ ബന്ധുക്കള്‍ ഇവരെ ആശുപത്രിയിലെത്തിച്ചു. ചികിത്സയ്ക്ക് ശേഷം വീട്ടിലെത്ത ി. വൈകിട്ടാണ് സ്വര്‍ണ്ണത്തിന് പകരം താന്‍ അണിഞ്ഞിരിക്കുന്നത് മുക്കുപണ്ടമാണെന്ന് ഇവര്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.

 

കാട്ടാക്കട, മലയിന്‍കീഴ് ബാങ്ക് ജങ്ഷന്‍ എന്നിവിടങ്ങളിലെ കടകളിലെ സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു. കാട്ടാക്കട ജങ്ഷനിലെ ഒരു കടയിലെ സിസിടിവി ദൃശ്യത്തില്‍ നിന്ന് ചില സൂചനകള്‍ ലഭിച്ചുവെങ്കിലും വിശദവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

OTHER SECTIONS