ചുംബിക്കാന്‍ ശ്രമിച്ച യുവാവിന്‍റെ നാക്ക് കടിച്ചുമുറിച്ചു

By Subha Lekshmi B R.02 Aug, 2017

imran-azhar

വൈപ്പിന്‍: മദ്യലഹരിയില്‍ കടന്നു പിടിക്കുകയും ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിന്‍റെ നാവ്് വീട്ടമ്മ കടിച്ചു മുറിച്ചു. യുവാവിനെ പിന്നീട് പൊലീസ് പിടികൂടി. ഞാറയ്ക്കല്‍ ജയ്ഹിന്ദ് മൈതാനത്തിനു പടിഞ്ഞാറ് മൂരിപ്പാടത്ത് രാകേഷ് (30) ആണ് പൊലീസ് പിടിയിലായത്.

 

ശുചിമുറിയില്‍ പോകാനായി പുറത്തിറങ്ങിയ വീട്ടമ്മയെ യുവാവ് കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ യുവാവിന്‍െറ നാക്ക് വീട്ടമ്മ കടിച്ചു പിടിച്ചു. രണ്ടു സെന്‍റ ിമീറ്ററോളം നീളത്തില്‍ യുവാവിന്‍റെ നാവിന്‍റെ ഭാഗം മുറിഞ്ഞുതൂങ്ങി. നാക്ക് മുറിഞ്ഞ് വേദന കൊണ്ട് പുളഞ്ഞ യുവാവ് വീട്ടമ്മയെ തളളിയിട്ട് അവിടെനിന്നും രക്ഷപ്പെട്ടു. സംഭവത്തില്‍ വീട്ടമ്മ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.

 

വീട്ടമ്മയ്ക്ക് യുവാവിനെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ള. ഒടുവില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ നാക്കിനു മുറിവേറ്റ യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ ില്‍ കഴിയുന്നതായി കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പ്രതി ഇയാളാണെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കുശേഷം ആശുപത്രിയില്‍നിന്നും ഇയാളെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

OTHER SECTIONS