സ്വാഭാവികമരണമെന്ന് ഭാര്യ; ഭര്‍ത്താവിനെ കൊന്നത് ബംഗാളിയോടൊപ്പം ജീവിക്കാന്‍

By Subha Lekshmi B R.04 Aug, 2017

imran-azhar

കോഴിക്കോട്: ഒടുവില്‍ പൊലീസിന്‍റെ സംശയം ശരിയായി. കുറ്റ്യാടി മൊകേരിയില്‍ കഴിഞ്ഞ മാസം എട്ടിന് മരണപ്പെട്ട ശ്രീധരന്‍ (42) കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ ഉള്‍പ്പെടെ മൂന്നുപേരെ കുറ്റ്യാടി സിഐ ടി.സജീവന്‍ അറസ്റ്റ് ചെയ്തു. കൊല്ളപ്പെട്ട ശ്രീധരന്‍റെ ഭാര്യ ഗിരിജ (35),ഭാര്യാമാതാവ് ദേവി (60)ബംഗാള്‍ നദിയ ജ ില്ളയിലെ പരിമള്‍ ഹര്‍ദാന്‍(45) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയതത്.

 

ജൂലായ് എട്ടിനാണ് ശ്രീധരന്‍ വീട്ടില്‍ മരണപ്പെട്ടത്. ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് ഗ ിരിജയെയും മാതാവിനെയും ചോദ്യംചെയ്യുകയായിരുന്നു. ഇവരില്‍ നിന്നാണ് ബംഗാള്‍ സ്വദേശി പരിമളിന്‍റെ പങ്ക് വെളിവായത്.

 

അഞ്ച് മാസം മുന്പാണ് ബംഗാള്‍ സ്വദേശിയായ പരിമള്‍ ഹര്‍ദാന്‍ വീടു പണിക്കായി കോണ്‍ട്രാക്ടറുടെ കൂടെ ശ്രീധരന്‍റെ വീട്ടില്‍ എത്തിയത്. പിന്നീട് കോണ്‍ട്രാക്ടറെ ഒഴിവാക്കി ഇയാള്‍ വ ീടുപണി നേരിട്ടേറ്റെടുക്കുകയുമായിരുന്നു. കൂടാതെ ശ്രീധരന്‍റെ കുടുംബവുമായി സൌഹൃദത്തിലായ ഇയാള്‍ക്ക് വീട്ടില്‍ താമസസൌകര്യവും നല്‍കി. ഇതിനിടയില്‍ ഗിരിജയുമായി അടുപ്പത്തിലായി. ഭാര്യയുമായുളള അവിഹിത ബന്ധം ശ്രീധരന്‍ അറിഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

 

ഭകഷണത്തില്‍ വിഷം ചേര്‍ത്ത് ശ്രീധരന് നല്‍കി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയെന്നാണ് ഇവരില്‍ നിന്ന് ലഭിച്ച വിവരം.ഹൃദയാഘാതമാണ് മരണകാരണമെന്ന് വീട്ടുകാര്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ പോസ്റ്റ് മോര്‍ട്ടം നടത്താതെയാണ് മൃതദേഹം സംസ്കരിച്ചത്. സംസ്കരിക്കുന്നതിന് മുന്പ് മൃതദേഹം കുള ിപ്പിക്കുന്നതിനിടയില്‍ കഴുത്തിലും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലും പാടുകള്‍ കണ്ടതായി നാട്ടുകാര്‍ പറയുന്നു.

 

സംഭവം നടന്നതിന് പിന്നാലെ പരിമള്‍ സ്ഥലം വിട്ടു. ഗിരിജയില്‍ നിന്നും മൊബൈല്‍ ഫോണ്‍ നന്പര്‍ വാങ്ങി ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ കേരളം വിട്ടിട്ടില്ളെന്ന്
ബോധ്യമായി. ഗിരിജയെകൊണ്ട് വിളിപ്പിച്ച് സ്ഥലം വിടാമെന്ന് പറഞ്ഞ് കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ വരുത്തുകയായിരുന്നു. ഇയാളെ പിന്തുടര്‍ന്ന് പൊലീസുമുണ്ടായിരുന്നു. റെയ ില്‍വെ സ്റ്റേഷനില്‍ ഇറങ്ങി ഗിരിജയുടെ സമീപത്തെത്തുന്പോള്‍ സിഐയും സംഘവും പിടികൂടുകയായിരുന്നു.

 


അറസ്റ്റിലായവരെ ഇന്ന് നാദാപുരം ഒന്നാം ക്ളാസ് മജിസ്റ്റ്രേട്ട് കോടതിയില്‍ ഹാജരാക്കും. പിന്നീട് കസ്റ്റഡിയില്‍ വാങ്ങും. കൃത്യം നടന്ന വീട്ടില്‍ ഉള്‍പ്പെടെ കൊണ്ടു പോയി തെളിവെടു േക്കണ്ടതുണ്ട്. ശ്രീധരന്‍റെ മൃതദേഹം വ്യാഴാഴ്ച പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി

loading...