ആന്റി നര്‍കോട്ടിക്‌ അവാര്‍ഡ്‌ 2017: എന്‍ട്രികള്‍ ക്ഷണിച്ചു

By S R Krishnan.02 Jun, 2017

imran-azhar


കൊച്ചി: ലോക മയക്കു മരുന്നു വിരുദ്ധദിനത്തോടനുബന്ധിച്ച്‌ ആന്റി നര്‍കോട്ടിക്‌ ആക്ഷന്‍ സെന്റര്‍ ഓഫ്‌ ഇന്‍ഡ്യ ഏര്‍പ്പെടുത്തിയിട്ടുളള 2017 ലെ വിവിധ അവാര്‍ഡുകള്‍ക്ക്‌ എന്‍ട്രികള്‍ ക്ഷണിച്ചു. മയക്കു മരുന്ന്‌ വിരുദ്ധ പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനം, ആരോഗ്യം, പരിസര ശുചീകരണം, സാമൂഹിക സേവനം, ആദിവാസി ക്ഷേമം, സാംസ്‌കാരികം, വിദ്യാഭ്യാസം, സ്‌ത്രീ ശാക്തീകരണം എന്നീ രംഗങ്ങളിലേതെങ്കിലും ഒന്നില്‍ അഞ്ചു വര്‍ഷത്തില്‍ കുറയാതെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വിലപ്പെട്ട സംഭാവനകള്‍ നല്‍കുകയും ചെയ്‌തിട്ടുളള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവാര്‍ഡിന്‌ അപേക്ഷിക്കാം. ആകെ ആറ്‌ അവാര്‍ഡുകളാണ്‌ ഇക്കൊല്ലം നല്‍കുന്നത്‌. ഒരു സ്ഥാപനത്തെയും അഞ്ചു വ്യക്തികളെയുമാണ്‌ അവാര്‍ഡിനു തെരഞ്ഞെടുക്കുന്നത്‌. വ്യക്തിഗത അവാര്‍ഡില്‍ ഒരെണ്ണം വനിതയ്‌ക്കായിരിക്കും.
എന്‍ട്രികള്‍ക്ക്‌ പ്രത്യേകം അപേക്ഷാ ഫോറമോ രജിസ്‌ട്രേഷന്‍ ഫീസോ ഇല്ല. വെളളക്കടലാസില്‍ തയാറാക്കുന്ന അപേക്ഷയോടൊപ്പം വ്യക്തിയുടെ/സ്ഥാപനത്തിന്റെ സംക്ഷിപ്‌ത വിവരവും പാസ്‌പോര്‍ട്ട്‌ വലിപ്പത്തിലുളള ഫോട്ടോയുടെ രണ്ട്‌ കോപ്പികളും ഉളളടക്കം ചെയ്‌തിരിക്കണം. എന്‍ട്രികള്‍, ഡയറക്‌ടര്‍, ആന്റി നര്‍കോട്ടിക്‌ ആക്ഷന്‍ സെന്റര്‍ ഓഫ്‌ ഇന്ത്യ, എ.എസ്‌.ബില്‍ഡിംഗ്‌, കാട്ടാക്കട, തിരുവനന്തപുരം 695572 വിലാസത്തില്‍ ജൂണ്‍ 16-ന്‌ മുമ്പ്‌ ലഭിച്ചിരിക്കണം. വിവരങ്ങള്‍ക്ക്‌ ഫോണ്‍ 9446103990, 8289839902. ജൂണ്‍ 26-ന്‌ വി.ജെ.ടി ഹാളില്‍ നടക്കുന്ന ലോകമയക്കു മരുന്നു വിരുദ്ധ ദിനാചരണ സമ്മേളനത്തില്‍ വച്ച്‌ അവാര്‍ഡുകള്‍ സമ്മാനിക്കും.