കബഡിതാരത്തെ വെടിവെച്ച് കൊന്നു പൊലീസ് സബ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

By online desk .09 05 2020

imran-azhar

 

 

ലുധിയാന: തന്നെ ആക്രമിക്കാന്‍ വന്നതാണെന്ന് തെറ്റിദ്ധരിച്ച് കബഡിതാരത്തെ വെടിവെച്ച് കൊലപ്പെടുത്തിയ പൊലീസുകാരനെ അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ലഖന്‍ കാ പാഡെ സ്വദേശിയായ അരവിന്ദര്‍ജിത്ത് സിങ്ങിനെ (24) കൊല്ലപ്പെടുത്തിയ പഞ്ചാബ് പൊലീസിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ പരംജിത്ത് സിങ്ങാണ് അറസ്റ്റിലായത്. കപൂര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു.

 

അരവിന്ദറിന്റെ സുഹൃത്ത് വെടിയേറ്റ പരിക്കുകളോട് ചികിത്സയിലാണ്.
ഇന്നലെ രാത്രി പത്ത് മണിയോടെ ലഖന്‍ കെ പാഡെ ഗ്രാമത്തില്‍ വച്ചാണ് സംഭവമുണ്ടായത്. സുഹൃത്തായ മംഗുവിനെ വീട്ടില്‍ വിടാന്‍ കാറില്‍ പോവുകയായിരുന്നു പരംജിത്ത് സിങ്. ഇവിടെവച്ച് മറ്റൊരു വാഹനത്തിലുണ്ടായിരുന്ന ആറ് യുവാക്കളുമായി ഇവര്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടയിലാണ് പരംജിത്ത് സിങ് തന്റെ ലൈസന്‍സുള്ള .32 റിവോള്‍വറില്‍ നിന്ന് നിറയൊഴിച്ചത്. വെടിയേറ്റ അരവിന്ദര്‍ജിത്ത് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
ഇവര്‍ തമ്മില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായതായാണ് പൊലീസ് പറയുന്നത്. അരവിന്ദര്‍ജിത്തിനെ കാറില്‍ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തിയാണ് പരംജിത്ത് വെടിവെച്ചതെന്നും പൊലീസ് പറയുന്നു. പരംജിത്തില്‍ നിന്ന് വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

 

 

OTHER SECTIONS