ഷിക്കാഗോയില്‍ മലയാളി യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി

By Subha Lekshmi B R.19 May, 2017

imran-azhar

ഷിക്കാഗോ : ഷിക്കാഗോയിലെ വില്ളോ ബ്രൂക്കില്‍ മലയാളി യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി. സുഹൃത്തുക്കളോടൊപ്പം ഭക്ഷണം വാങ്ങാനെത്തിയ മലയാളി യുവാവ് എബിന്‍ മാത്യു(27) വാണ് കൊല്ലപ്പെട്ടത്. അപരിചിതന്‍ കാറിടിച്ച് കൊലപ്പെടുത്തി. എബിന്‍ മാത്യുവും കൂട്ടുകാരും സഞ്ചരിച്ചിരുന്ന കാറിലേക്ക് 19~കാരനായ മര്‍ലോണ്‍ മൈല്‍ സ്വന്തം വാഹനം ഇടിച്ചുകയറ്റ ുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ എബിന്‍റെ നിസ്സാന്‍ കാര്‍ മലക്കംമറിഞ്ഞു. എബിന്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ മറ്റു നാലുപേരെയും ഗുഡ് സ്മരിറ്റന്‍ ഹോസ്പ ിറ്റലില്‍ പ്രവേശിപ്പിച്ചു. മര്‍ലോണ്‍ ആകട്ടെ വാഹനം നിര്‍ത്താതെ സ്ഥലംവിട്ടു.മര്‍ലോണിനെതിരെ കേസെടുത്തിട്ടുണ്ട്.

 

കാര്‍ പൊളിച്ചാണ് പൊലീസ് നാലു പേരെ രക്ഷപ്പെടുത്തിയത്. എത്ര പേരുണ്ടെന്നു ചോദിച്ചപ്പോള്‍ ആരോ അഞ്ചു പേര്‍ എന്ന് പറഞ്ഞതിനാല്‍ വീണ്ടും കാറിനുളളില്‍ തിരഞ്ഞപ്പോഴാണ് എബിന്‍റെ മൃതദേഹം കണ്ടെത്തിയത്.

 

ഈയിടെ നിയമപരമായി വിവാഹിതനായ എബിന്‍ നാട്ടില്‍ വന്ന് വിവാഹചടങ്ങുകള്‍ നടത്താനിരിക്കുകയായിരുന്നു. എബിന്‍റെ നാട്ടിലുളള ബന്ധുക്കളെ വൈകിയാണ് വിവരം അറിയിച്ചത്. എബിന്‍റെ പിതാവിനെ ഈ വിവരം എങ്ങനെ അറിയിക്കുമെന്ന് തനിക്ക് ഒരു പിടിയുമില്ലെന്നാണ് മരണവിവരം ആദ്യമറിഞ്ഞ കസിന്‍ ടോണി പ്രതികരിച്ചത്.

OTHER SECTIONS