സുവര്‍ണ്ണക്ഷേത്രത്തിന് സമീപം പുകയില ചവച്ചു; യുവാവിനെ വെട്ടിക്കൊന്നു

By Shyma Mohan.08 09 2022

imran-azhar

 


അമൃത്സര്‍: സുവര്‍ണ്ണക്ഷേത്രത്തിന് സമീപം പുകയില ചവച്ചെന്ന് ആരോപിച്ച് രണ്ട് നിഹാംഗ് സിക്കുകാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ ചേര്‍ന്ന് ഒരു യുവാവിനെ വെട്ടിക്കൊന്നു. ഫാക്ടറി തൊഴിലാളിയായ ഹര്‍മന്‍ജീത് സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി സുവര്‍ണ്ണക്ഷേത്രത്തിന് സമീപമുള്ള മാര്‍ക്കറ്റില്‍ വെച്ചാണ് കൊലപാതകം.

 

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ രമണ്‍ദീപ് സിംഗ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. നിഹാംഗ് സിക്കുകാരായ രണ്ടുപേര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സിക്കുകാര്‍ക്കിടയിലെ തീവ്രവിഭാഗമാണ് നിഹാംഗുകള്‍.

 

സുവര്‍ണ്ണക്ഷേത്രത്തിന് ഒരു കിലോമീറ്ററിനുള്ളിലാണ് സംഭവം. കൊലപാതക സമയത്ത് ആറിലധികം പേര്‍ സംഭവസ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ ആരും പോലീസിനെ വിവരം അറിയിച്ചില്ല. രാവിലെ പോലീസ് അറിയുന്നതുവരെ മൃതദേഹം തെരുവില്‍ അഴുക്കുചാലിന് സമീപം കിടന്നു.

OTHER SECTIONS