ഭക്ഷണം തയ്യാറാക്കാന്‍ വൈകി: ഭാര്യയെ തവ കൊണ്ട് തലക്കടിച്ചുകൊന്നു

By Shyma Mohan.13 09 2022

imran-azhar

 

നോയിഡ: ഡല്‍ഹിക്കടുത്തുള്ള നോയിഡയില്‍ അത്താഴം വൈകിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ തവ ഉപയോഗിച്ച് തലക്കടിച്ചു കൊന്നു. സംഭവത്തില്‍ ബീഹാര്‍ സ്വദേശിയും നോയിഡയില്‍ ഓട്ടോറിക്ഷാ ഡ്രൈവറുമായ അനൂജ് കുമാറി(37)നെ പോലീസ് അറസ്റ്റ് ചെയ്തു.

 

ഫേസ്3 പോലീസ് സ്‌റ്റേഷന്‍ പരിധിക്ക് കീഴിലുള്ള സെക്ടര്‍ 66ലെ മമുറയുടെ ശ്രമിക് കുഞ്ച് ഏരിയയിലാണ് സംഭവം. തിങ്കളാഴ്ച വൈകിട്ട് വീട്ടിലെത്തിയ യുവാവ് അത്താഴം തയ്യാറാക്കാന്‍ വൈകിയതിനെച്ചൊല്ലി ഭാര്യയുമായി കലഹിക്കുകയും പ്രകോപിതനായി ഭാര്യ ഖുശ്ബുവിന്റെ തലയില്‍ തവ ഉപയോഗിച്ച് അടിക്കുകയും ഖുശ്ബുവിന്റെ മരണത്തില്‍ കലാശിക്കുകയുമായിരുന്നു. പ്രദേശവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്.

 

ബീഹാര്‍ സ്വദേശികളായ ദമ്പതികള്‍ക്ക് അഞ്ചുവയസുള്ള മകനാണുള്ളത്.

OTHER SECTIONS