വീട്ടുമുറ്റത്തു കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ

By online desk .16 09 2020

imran-azhar

 

 

തിരുവനന്തപുരം; വെങ്ങാനൂരിൽ വീട്ടുമുറ്റത്തു കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ. വെങ്ങാനൂർ സ്വദേശി രാഹുൽ ആണ് പിടിയിലായത്. വീടിന് മുൻവശത്തു ഇയാൾ 3 കഞ്ചാവ് ചെടികൾ നട്ട് വളർത്തുകയായിരുന്നു. സർക്കിൾ ഇൻസ്‌പെക്ടർ സി.കെ അനിൽകുമാറും സംഘവുമാണ് രാഹുലിനെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർമാരായ ആർ. സുനിൽ കുമാർ ,ഉണ്ണികൃഷ്ണൻ നായർ,പ്രിവൻ്റീവ് ഓഫീസർ(Gr)R.പ്രകാശ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ് ബാബു,രാജേഷ്‌കുമാർ,എക്സൈസ് ഡ്രൈവർ ബിനുകുമാർ എന്നിവരാണ് എക്സ്സൈസ് സംഘത്തിലുണ്ടായിരുന്നത്.

OTHER SECTIONS