ആലപ്പുഴയില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണം കവര്‍ന്ന ശേഷം സ്ക്കൂള്‍ വരാന്തയില്‍ ഉപേക്ഷിച്ചു

By Subha Lekshmi B R.29 Aug, 2017

imran-azhar

ആലപ്പുഴ: ചെങ്ങന്നൂരില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് മാല കവര്‍ന്ന മോഷ്ടാവ് ഒന്നരവയസ്സുള്ള കുഞ്ഞിനെ തട്ടികൊണ്ടുപോയി ആഭരണങ്ങള്‍ കവര്‍ന്നശേഷം സ്കൂള്‍ വരാന്തയില്‍ ഉപേക്ഷിച്ചു. കൊല്ളക്കടവ് ചെറിയനാട് മുഹമ്മദന്‍സ് ഹൈസ്കൂളിന് സമീപമാണ് സംഭവം.

 

ഇന്ന് പുലര്‍ച്ചെ രണ്ടോടെയായിരുന്നു തടത്തില്‍ റഷീദിന്‍റെ വീടിന്‍റെ രണ്ടാം നിലയിലെ കതക് കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് ലത്തീഫിന്‍റെ മരുമകള്‍ അന്‍സിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് രണ്ട് പവന്‍റെ മാലകവര്‍ന്നശേഷം അടുത്തു കിടന്നിരുന്ന ഒന്നരവയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ആഭരണങ്ങള്‍ കവര്‍ന്നശേഷം കുട്ടിയെ സമീപത്തെ കൊല്ളക്കടവ് മുഹമ്മദന്‍സ് സ്കൂള്‍ വരാന്തയില്‍ ഉപേക്ഷിച്ചുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ വെണ്‍മണി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

OTHER SECTIONS