പങ്കാളി മദ്യത്തിനടിമ: കഴുത്തുഞെരിച്ച് കൊന്ന ശേഷം സംസ്‌കരിക്കാന്‍ ആംബുലന്‍സില്‍...

By Shyma Mohan.27 09 2022

imran-azhar

 

പൂനെ: കര്‍ണ്ണാടകയിലെ വിജയപുരയില്‍ നിന്നുള്ള 24കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സംസ്‌കരിക്കാന്‍ ആംബുലന്‍സില്‍ കൊണ്ടുപോകുകയായിരുന്ന 30കാരനെ പൂനെയ്ക്ക് സമീപം ഭിവണ്ടി പോലീസ് അറസ്റ്റ് ചെയ്തു.

 

മദ്യത്തിന് അടിമയായ വിജയപുരയില്‍ താമസിക്കുന്ന കവിതാ മദറിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പങ്കാളിയായ സദ്ദാം സെയ്ദ് എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബാറില്‍ സര്‍വറായി ജോലി ചെയ്യുകയായിരുന്നു യുവതി. സദ്ദാമിന്റെ കുടുംബം ഇരുവരുടെയും ബന്ധം അംഗീകരിച്ചില്ല. അതിനിടെ യുവതി മദ്യപാനിയായും മാറി. ഇത് ദമ്പതികള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

 

കൊല്ലപ്പെട്ടതിന്റെ തലേദിവസം യുവതി മദ്യപിച്ച് വീട്ടിലെത്തുകയും ഇതേച്ചൊല്ലി ദമ്പതികള്‍ തമ്മില്‍ വലിയ വഴക്കുണ്ടായെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കൊലപ്പെടുത്തിയ ശേഷം സദ്ദാം കവിതയ്ക്ക് ആകെയുണ്ടായിരുന്ന ഏക ബന്ധുവായ മുത്തശ്ശിയെ വിളിച്ച് അപകടത്തില്‍ മരിച്ചെന്ന് അറിയിക്കുകയും നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സും ബുക്ക് ചെയ്തു.

 

കവിതയുടെ സുഹൃത്ത് സ്ഥലത്തെത്തിയതോടെയാണ് സ്ഥിതിഗതികള്‍ മാറിമറിഞ്ഞത്. നാട്ടിലേക്ക് കൊണ്ടുപോയെന്ന് സുഹൃത്തിനെ അറിയിച്ചെങ്കിലും സംഭവത്തില്‍ പന്തികേട് തോന്നിയ അവര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

 

OTHER SECTIONS