മേജര്‍ ചമഞ്ഞ് പീഡനം: അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തെ പൂട്ടിയിട്ടു

By Shyma Mohan.05 09 2022

imran-azhar

 


ന്യൂഡല്‍ഹി: ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വിവാഹത്തിന്റെ മറവില്‍ അര്‍ദ്ധസൈനിക വിഭാഗത്തിലെ വനിതാ കോണ്‍സ്റ്റബിളിനെ പീഡിപ്പിച്ച 28കാരന്‍ അറസ്റ്റില്‍. ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് 28 ലക്ഷം രൂപ ഇവരില്‍ നിന്ന് പ്രതിയായ ദീപക് കുമാര്‍ തട്ടിയെടുക്കുകയും ചെയ്തു.

 

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാനെത്തിയതിയായ പോലീസ് സംഘത്തെ ദീപക് കുമാറും കുടുംബാംഗങ്ങളും അടക്കം 30 പേര്‍ അടങ്ങുന്ന സംഘം പൂട്ടിയിടുകയും ആക്രമിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് വനിതാ കോണ്‍സ്റ്റബിള്‍ ഇന്ത്യന്‍ ആര്‍മിയിലെ മേജര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ദീപക് കുമാറുമായി സൗഹൃദം ആരംഭിച്ചത്. അന്വേഷണത്തില്‍ കുമാറിന്റേത് വ്യാജമെന്ന് തെളിഞ്ഞു.

 

വിവാഹ വാഗ്ദാനം നല്‍കി ബന്ധുക്കള്‍ക്ക് പട്ടാളത്തിലും ബീഹാര്‍ പോലീസും ജോലി നല്‍കാമെന്ന് വ്യാജ വാഗ്ദാനം നല്‍കി 28 ലക്ഷം കൈപ്പറ്റിയതായും യുവതി ആരോപിച്ചു. കുമാര്‍ അവരുടെ സ്വകാര്യ നിമിഷങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില്‍ ബ്ലാക് മെയില്‍ ചെയ്യുകയുമായിരുന്നെന്ന് പോലീസ് അറിയിച്ചു.

OTHER SECTIONS