മകളെയും സുഹൃത്തുക്കളെയും അപമാനിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത പിതാവിന്റെ പല്ല് അടിച്ചുകൊഴിച്ചു

By online desk .12 05 2020

imran-azhar

 

മാനന്തവാടി: മകളെയും സുഹൃത്തുക്കളെയും അപമാനിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തപിതാവിന്റെ പല്ല് അടിച്ചുകൊഴിച്ചു മാന ന്തവാടി മുതിരേരിയിലാണ് സംഭവം. മുതിരേരിയിൽ കഴിഞ്ഞ വെള്ളിഴാഴ്ച യാണ് സംഭവം നടന്നത് സംഭവത്തിൽ പോലീസ് കേസ് എടുത്തെങ്കിലും അറസ്റ്റ് വൈകുന്നു എന്ന ആരോപണം നിലനിൽക്കുന്നുണ്ട് .

 

പുഴയിൽ കുളിക്കുന്നതിനിടെ മകളെയും കൂട്ടുകാരെയും അഞ്ചുപേർചേർന്ന് ശല്യം ചെയ്യുകയും ഫോട്ടോ എടുക്കാൻ ശ്രമിക്കുകയും ചെയ്തതെയാണ് പരാതി ഏത് ചോദ്യം ചെയ്ത പിതാവിനെ ക്രൂരമായി മര്‍ദിച്ചു. മുഖത്ത് വടികൊണ്ട് അടിച്ച് പല്ലു കൊഴിച്ചു. മകളെ അപമാനിക്കാന്‍ ശ്രമിച്ചവരില്‍ രണ്ടുപേര്‍ അറിയാവുന്നവരാണ് പരാതിക്കാരൻ പറയുന്നു .

 

പരാതി നല്‍കിയെങ്കിലും അറസ്റ്റുണ്ടായിട്ടില്ലെന്നും മൊഴി രേഖപ്പെടുത്തിയ്ത് ശരിയായിട്ടല്ലെന്നും പരാതിക്കാര്‍ പറയുന്നു. അതേസമയം ശനിയാഴച്ചതന്നെ പരാതിയിൽ കേസ് എടുത്തതായി പോലീസ് വിശദീകരണം നൽകി.പ്രതികൾ ഒളിവിലാണെന്നും പ്ലോലിസ് പറഞ്ഞു

OTHER SECTIONS