കൗമാരക്കാരിയായ മകളെ സാക്ഷിയാക്കി എട്ടുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം

By Shyma Mohan.10 Jul, 2017

imran-azhar


    ന്യൂഡല്‍ഹി: കൗമാരക്കാരിയായ മകളെ സാക്ഷിയാക്കി എട്ടുവയസുകാരിക്കുനേരെ ലൈംഗികാതിക്രമം. സെന്‍ട്രല്‍ ഡല്‍ഹിയിലെ കമല മാര്‍ക്കറ്റിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ബാലികക്കു നേരെ അതിക്രമം നടന്നത്. പൊതുപാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ബാലികയെ ഉപയോഗശൂന്യമായ ജിമ്മില്‍ കൊണ്ടുപോയി ഇയാള്‍ കുട്ടിക്കെതിരെ പീഡനത്തിന് വിധേയമാക്കുകയായിരുന്നു. ഈ സമയം ഏതാനും മീറ്ററുകള്‍ അകലെ മറ്റ് കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇയാളുടെ കൗമാരക്കാരിയായ മകള്‍. ബാലികയുടെ കരച്ചില്‍ ശ്രദ്ധയില്‍പെട്ട് മകള്‍ ഓടിയെത്തുകയായിരുന്നു. പൊതു ടോയ്‌ലറ്റ് വൃത്തിയാക്കുന്ന ജോലി ചെയ്യുന്ന ഇയാള്‍ വിഭാര്യനും രണ്ട് പെണ്‍മക്കളുടെ പിതാവുമാണ്. എട്ടുവയസുകാരി വീട്ടിലെത്തി മാതാപിതാക്കളോട് പറഞ്ഞതിനെ തുടര്‍ന്ന് പോലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. എന്നാല്‍ സംഭവത്തിന് സാക്ഷിയായ പ്രതിയുടെ മകള്‍ അച്ഛനെതിരെ പോലീസില്‍ മൊഴി നല്‍കിയിട്ടില്ല.