ഗ്രാമത്തില്‍ സ്ഥിരതാമസമാക്കാന്‍ വിസമ്മതിച്ചു: ഭര്‍ത്താവ് ഭാര്യയുടെ കഴുത്തറുത്തു

By Shyma Mohan.09 08 2022

imran-azhar

 


മുംബൈ: ഭര്‍ത്താവിന്റെ ഗ്രാമത്തില്‍ സ്ഥിരതാമസമാക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഭാര്യയുടെ കഴുത്തറുത്തു.

 

പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയായ 32കാരനായ സോമോര്‍ കോനായ് ആണ് ഭാര്യ ആദിനാബീബി ഷെയ്ഖിനെ കഴുത്തറുത്തത്. തൊഴില്‍ അന്വേഷിച്ച് ഭാര്യ മുംബൈയിലെത്തിയതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. ഇയാളുടെ രണ്ടാം ഭാര്യയാണ് മരിച്ച ആദിനാബീബി. ഈ വര്‍ഷമാണ് ഇരുവരും വിവാഹിതരായത്.

 

മുംബൈയിലെത്തിയ ആദിനാബീബി ജോഗേശ്വരി വെസ്റ്റിലെ ബെഹ്‌റാം ബാഗില്‍ ബന്ധുക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഭര്‍ത്താവിന്റെ ഗ്രാമത്തില്‍ തൊഴിലവസരങ്ങള്‍ കുറവായതിനാല്‍ അവര്‍ തിരികെ പോകാന്‍ തയ്യാറായതുമില്ല. തന്നോടൊപ്പം മടങ്ങണമെന്ന് സോമോര്‍ നിര്‍ബന്ധിച്ചെങ്കിലും വഴങ്ങാന്‍ വിസമ്മതിക്കാത്തതിനെ തുടര്‍ന്നായിരുന്നു ആക്രമണം. ഭര്‍ത്താവിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.


OTHER SECTIONS