എസ് ഡി പി ഐ പ്രവർത്തകന്റെ കോലപാതകം ; രണ്ടു ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ

By online desk .22 09 2020

imran-azhar

കണ്ണൂര്‍: കണ്ണവത്തെ എസ് ഡി പി ഐ പ്രവർത്തൻ സലാഹുദീന്റെ കോലപാതകത്തിൽ രണ്ടുപേർ കൂടി അറസ്റ്റിലായി ആർ എസ് എസ് പ്രവർത്തകരായ റിഷിൽ , അമൽ രാജ് എന്നിവരാണ് അറസ്റ്റിലായത്. അതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഈ മാസം എട്ടിനാണ് എസ് ഡി പി ഐ പ്രവർത്തകനായ സലാഹുദ്ധീൻ കൊല്ലപ്പെടുന്നത് കഴുത്തില്‍ വെട്ടേറ്റ സലാഹുദീനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലുംമരിക്കുകയായിരുന്നു. എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിയാണ് സലാഹുദ്ദീന്‍. കേസില്‍ മൂന്ന് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

OTHER SECTIONS