നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ ബസിനുള്ളില്‍ പീഡിപ്പിച്ചു

By Shyma Mohan.13 09 2022

imran-azhar

 


ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ മൂന്നര വയസ്സുകാരിയായ നഴ്‌സറി വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ ബസിനുള്ളില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ബസ് ഡ്രൈവറും വാഹനത്തിലുണ്ടായിരുന്ന സഹായിയായ സ്ത്രീയുമാണ് അറസ്റ്റിലായത്.

 

കുട്ടിയുടെ ശരീരത്തില്‍ പാടുകള്‍ കണ്ട അമ്മ കുട്ടിയോട് വിവരം ചോദിച്ചപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് കുടുംബം സ്‌കൂള്‍ മാനേജ്‌മെന്റിനെ സമീപിച്ചെങ്കിലും സ്‌കൂള്‍ അധികൃതര്‍ ആരോപണങ്ങള്‍ നിഷേധിച്ചു.

 

തുടര്‍ന്ന് കുട്ടിയുടെ കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു. പോക്‌സോ നിയമപ്രകാരം ഡ്രൈവറെ അറസ്റ്റ് ചെയ്തു. കുറ്റകൃത്യം മറച്ചുവെയ്ക്കാന്‍ ശ്രമിച്ച വനിതാ സഹായിയും പിടിയിലായി. .

OTHER SECTIONS