സഹോദരന്റെ മക്കളെ പീഡിപ്പിച്ചു; ഇരട്ട സഹോദരങ്ങള്‍ പിടിയില്‍

By online desk .05 10 2020

imran-azhar

 

 

കോവളം: സഹോദരന്റെ പെണ്‍മക്കളെ പീഡിപ്പിച്ച കേസില്‍ ഇരട്ട സഹോദരങ്ങളെ തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തു. പാച്ചല്ലൂര്‍ മുസ്ലീം പളളിക്ക് സമീപം താമസിക്കുന്ന നൗഷാദ് (34), നവാസ് (34) എന്നിവരാണ് അറസ്റ്റിലായത്. സഹോദരന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് തിരുവല്ലം പൊലീസ് കേസെടുത്തത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയം മുതല്‍ ഇവര്‍ പത്തും അഞ്ചരവയസ്സുമുള്ള കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. കുട്ടികള്‍ അമ്മയെ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

 

കേസിലെ പ്രതികളായ ഇരുവരും വിവാഹിതരാണെന്ന് പൊലീസ് അറിയിച്ചു. പാച്ചല്ലൂരില്‍ വെല്‍ഡിംഗ് വര്‍ക്ക്ഷോപ്പും കടയും നടത്തുകയാണ് ഇവര്‍. കോടതിയില്‍ ഹാജരാക്കിയശേഷം പ്രതികളെ റിമാന്റ് ചെയ്തു. തിരുവല്ലം ഇന്‍സ്പെക്ടര്‍ വി.സജികുമാര്‍,എസ്.ഐ.മാരായ വി.പ്രതാപ് കുമാര്‍, മനോഹരന്‍, അസി.സബ്ഇന്‍സ്പെക്ടര്‍ രതീന്ദ്രന്‍, സീനീയര്‍ സിപിഒ മനോജ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

 

 

OTHER SECTIONS