മരിക്കാനായി മോര്‍ച്ചറിയില്‍ വച്ചു : ഏജന്‍സി ജീവനക്കാരന്‍ രക്ഷിച്ചു

By online desk .15 10 2020

imran-azhar

 

 

സേലം: തമിഴ്നാട്ടിലെ സേലത്ത് വയോധികനെ മരിക്കാനായി മൊബൈല്‍ മോര്‍ച്ചറിയില്‍ വച്ചു. കുടുംബമാണ് ഈ ക്രൂരകൃത്യം ചെയ്തത്. 74-കാരനായ ബാലസുബ്രഹ്‌മണ്യ കുമാര്‍ എന്ന വയോധികനെയാണ് മൊബൈല്‍ മോര്‍ച്ചറിയില്‍ വെച്ചത്. ഒരു രാത്രി മുഴുവന്‍ മൊബൈല്‍ മോര്‍ച്ചറിയില്‍ കഴിഞ്ഞ ഇദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു.


അതീവഗുരുതരാവസ്ഥയിലുള്ള ഇദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് കുടുംബം മൊബൈല്‍ മോര്‍ച്ചറിയില്‍ വച്ചത്. ഇദ്ദേഹത്തിന്റെ സഹോദരനാണ് മൊബൈല്‍ മോര്‍ച്ചറി വാടകയ്ക്ക് എടുത്തത്. മൊബൈല്‍ മോര്‍ച്ചറി തിരികെയെടുക്കാനെത്തിയ ഏജന്‍സി ജീവനക്കാരനാണ് വയോധികന്‍ മരിച്ചിട്ടില്ലെന്നു കണ്ടെത്തിയത്.
മൊബൈല്‍ മോര്‍ച്ചറിക്കകത്ത് ശ്വാസം എടുക്കാന്‍ കഷ്ടപ്പെടുന്ന വയോധികന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തു. സ്വകാര്യ കമ്പനിയിലെ സ്റ്റോര്‍ കീപ്പര്‍ ആയി ജോലി ചെയ്തിരുന്ന ബാലസുബ്രഹ്‌മണ്യ കുമാര്‍ സഹോദരനും ഭിന്നശേഷിക്കാരിയായ അനന്തിരവള്‍ക്കുമൊപ്പമാണ് കഴിഞ്ഞിരുന്നത്.

 

 

 

OTHER SECTIONS