കൈകുഞ്ഞടക്കം മൂന്നുകുട്ടികളെ കൊന്നു ആത്മഹത്യക്ക് ശ്രമിച്ച അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു

By online desk .17 10 2020

imran-azharസുറിച്ച്: കൈകുഞ്ഞടക്കം മൂന്നുകുട്ടികളെ കൊന്നു ആത്മഹത്യക്ക് ശ്രമിച്ച അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ആസ്ട്രേലിയൻ പോലീസ് ആണ് യുവതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് മൂന്നുകുട്ടികൾ വിയന്നയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടാതെ 31 കാരിയായ സ്ത്രീ പുലർച്ചെ പോലീസിനെ വിളിച്ചു തന്റെ മൂന്നു മക്കളെ കൊലപ്പെടുത്തിയാതായി അറിയിക്കുകയായിരുന്നു.മക്കളെ കൊന്നതിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്നും ഇവർ പോലീസിനോട് പറഞ്ഞു. ശരീരത്തിൽ സ്വയം മുറിവേൽപ്പിച്ചു നിലയിൽ ഇവരെ ഡൊണൗസ്റ്റഡിലെ ഒരു അപ്പാർട്ട് മെന്റിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

 

 

ഒമ്പതും, മൂന്നും വയസ്സുളള കുട്ടികളെയും എട്ടുമാസം പ്രായമായ കൈകുഞ്ഞിനേയുമാണ് ഇവർ കൊലപ്പെടുത്തിയത് . ഒമ്പതു വയസുള്ള കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സ്ത്രീയെ ഉടന്‍ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യകതമാക്കി.

OTHER SECTIONS