നിറത്തെക്കുറിച്ച് അപകര്‍ഷബോധം; യുവതി ആത്മഹത്യ ചെയ്തു

By online desk .21 10 2020

imran-azhar

 

 

ചെന്നൈ: തന്റെ നിറത്തെക്കുറിച്ചുള്ള അപകര്‍ഷ ബോധത്തെത്തുടര്‍ന്ന് കോളേജ് വിദ്യാര്‍ഥിനി കിണറ്റില്‍ ചാടി ജീവനൊടുക്കി. ധര്‍മപുരി ജില്ലയിലെ ഒടസലപ്പട്ടി സ്വദേശി മഹാലിംഗത്തിന്റെ മകള്‍ സത്യപ്രിയയാണ് (20) മരിച്ചത്. സ്വകാര്യ കോളേജില്‍ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുത്ത് വരുകയായിരുന്നു.

 

തനിക്ക് നിറം കുറവാണെന്ന അപകര്‍ഷ ബോധം നീണ്ടകാലമായി യുവതിക്ക് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഈയടുത്തായി അതേച്ചൊല്ലി സത്യപ്രിയ കടുത്ത വിഷമത്തിലായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം പുരയിടത്തിലെ കിണറ്റില്‍ ചാടിയത്. ബന്ധുക്കള്‍ യുവതിയെ കരയ്‌ക്കെടുത്തെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞെത്തിയ കടത്തൂര്‍ പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ധര്‍മപുരി സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

 

 

OTHER SECTIONS