നെയ്യാറ്റിൻകരയിൽ 5 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

By online desk.29 09 2020

imran-azhar

 

 

തിരുവനന്തപുരം ; നെയ്യാറ്റിൻകരയിൽ 5 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. നെയ്യാറ്റിൻകര അരുവാങ്കോട് സ്വദേശി റസാഖിന്റെ വീട്ടിൽ നിന്നുമാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. റസാഖിന്റെ പേരിൽ പോലീസ് കേസെടുത്തു.


തിരുപുറം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ S.പ്രമോദിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. പ്രിവൻ്റീവ് ഓഫീസർ S.ഷാജി, പ്രിവൻ്റീവ് ഓഫീസർ ബിജുരാജ്,സിവിൽ എക്സൈസ് ഓഫീസർമാരായ ഷാജു,രഞ്ജിത്, അജയ്,എക്സൈസ് ഡ്രൈവർ സൈമൺ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

OTHER SECTIONS