കൊച്ചി സെൻട്രൽ സ്റ്റേഷനിൽ നിന്ന് മോഷണകേസിലെ പ്രതി രക്ഷപ്പെട്ടു

By UTHARA.05 12 2018

imran-azhar

കൊച്ചി: കൊച്ചി സെൻട്രൽ സ്റ്റേഷനിൽ നിന്ന് മോഷണകേസിലെ പ്രതിയായ കംസീർ എന്ന് വിളിക്കുന്ന തഫ്സീർ ദർവേഷ് രക്ഷപ്പെട്ടു. പൊലീസിനോട് പ്രാഥമിക ആവശ്യം രാവിലെ നിറവേറ്റണമെന്ന് ആവശ്യപ്പെട്ട് ഇയാളും സഹതടവുകാരനും ലോക്കപ്പിന് പുറത്തിറങ്ങി .എന്നാൽ പൊലീസിന്‍റെ കണ്ണ് വെട്ടിച്ച് ഇവർ ഓടി രക്ഷപ്പെടുകയാണ് ഉണ്ടായത് .

 

ഇയാൾക്കൊപ്പം രക്ഷപ്പെടാൻ ശ്രമിച്ച സഹതടവുകാരനെ പോലീസ് പിടികൂടി . പൊന്നാനി സ്വദേശിയായ തഫ്സീർ ഏകദേശം ഇരുന്നൂറോളം മോഷണ കേസുകളിൽ പ്രതിയാണ് .പൊലീസ് ഇയാൾക്കായി അന്വേഷം ആരംഭിച്ചു കഴിഞ്ഞു .

 

OTHER SECTIONS