പൊലീസിന്‍റെ മൂക്കിന്‍തുന്പത്ത് പെണ്‍വാണിഭം; രാജ്യാന്തര ബന്ധം അന്വേഷിക്കുന്നു

By webdesk.22 Sep, 2017

imran-azhar

ആലുവ: ആലുവ ഡിവൈഎസ്പി ഓഫീസിന് സമീപം പെണ്‍വാണിഭം നടത്തിയിരുന്ന സംഘത്തിലെ പിടിയിലായ മൂന്ന് പേരെ കോടതി റിമാന്‍ഡ് ചെയ്തു. ഇ ടപാടുകാരെ കണ്ടെത്തിയിരുന്ന "ലൊക്കാന്‍റോ' എന്ന വെബ്സൈറ്റ് പൊലീസിന്‍റെ സൈബര്‍ വിഭാഗം വിശദമായി പരിശോധിച്ചുവരികയാണ്. പിടിയിലാ യവര്‍ക്ക് രാജ്യാന്തര സെക്സ് റാക്കറ്റുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

 

ആലുവ സബ്ജയില്‍ ഗ്രൌണ്ടിനു സമീപം പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരി ചന്ദനപ്പറന്പില്‍ പാറപ്പുറത്തു വീട്ടില്‍ നസീറ, സഹായികളായ മൂവാറ്റുപ ുഴ മേക്കടന്പില്‍ പുല്ളപ്പടിക്കല്‍ എല്‍ദോസ്, കളമശേരി കുസാറ്റ് വിദ്യാനഗറില്‍ കാരായില്‍ ഹംസക്കോയ എന്നിവരെയാണ് ആലുവ ഫസ്റ്റ്ക്ളാസ് മജിസ് േട്രര്റ് കോടതി റിമാന്‍ഡ് ചെയ്തത്. പോളിയോ ബാധിച്ച് കാലുകള്‍ തളര്‍ന്ന നസീറ വര്‍ഷങ്ങളായി ആലുവയിലെ വിവിധ ഭാഗങ്ങളില്‍ വീടുകള്‍ വാടക യ്ക്കെടുത്ത് പെണ്‍വാണിഭ കേന്ദ്രം നടത്തിവരികയായിരുന്നു. ആലുവ ഡിവൈഎസ്പി ഓഫീസിനടുത്ത് കേന്ദ്രം തുടങ്ങിയിട്ട് മാസങ്ങളായി. സമീപവാസി കളായ ചിലര്‍ക്കു സംശയംതോന്നിയതിനെ തുടര്‍ന്ന് വിവരം ഡിവൈഎസ്പിയെ ധരിപ്പിക്കുകയായിരുന്നു.

 

തുടര്‍ന്നു മൂന്നു ദിവസം നിരീക്ഷണം നടത്തി ബുധനാഴ്ച ഡിവൈഎസ്പി കെ.ബി. പ്രഫുല്ളചന്ദ്രന്‍റെ നിര്‍ദേശപ്രകാരം പെണ്‍വാണിഭ കേന്ദ്രത്തില്‍ പരിശോധന നടത്തുകയായിരുന്നു. ഇരകളും ഇടപാടുകാരും ഇടനിലക്കാരുമടക്കം ആറുപേരാണ് കസ്റ്റഡിയിലായത്. ഇവരില്‍ പെണ്‍വാണിഭത്തിനായി എത്തിച്ച പള്ളുരു ത്തി സ്വദേശിയായ യുവതിയെ ഇരയെന്ന പരിഗണനയില്‍ കേസില്‍നിന്നും ഒഴിവാക്കി. ഇടപാടുകാരായി എത്തിയ പട്ടിമറ്റം സ്വദേശി ബെന്നി, അങ്കമാലി സ്വദേശി ഷിയോ എന്നിവര്‍ക്കു കോടതി ജാമ്യം നല്‍കി. കേസിലെ മുഖ്യപ്രതികളെയാണ് ആലുവ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തത്.

 

എല്‍ദോസാണ് വെബ്സൈറ്റു വഴി യുവതികളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ട ികളെ വരെ ഇത്തരത്തില്‍ സംഘം പലര്‍ക്കും കാഴ്ചവച്ചിരുന്നതായി കണ്ടെത്തി. വെബ്സൈറ്റു വഴിയുള്ള ഇടപാടുകളായതിനാല്‍ സംഘത്തിനു രാജ്യാന്തര സെക്സ് റാക്കറ്റുമായി ബന്ധമുള്ളതായും സംശയമുണ്ട്.

 

അതേസമയം നസീറയുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന ഹൈടെക് പെണ്‍വാണിഭത്തെക്കുറിച്ച് ഒരുവര്‍ഷം മുന്പുതന്നെ പൊലീസിലെ ചിലര്‍ക്ക് അറിവ
ുണ്ടായിരുന്നതായി ആരോപണമുണ്ട്.

OTHER SECTIONS