മകന്‍റെ അടിയേറ്റ് പിതാവ് മരിച്ചു

By Subha Lekshmi B R.29 Aug, 2017

imran-azhar

കണ്ണൂര്‍: പുലിക്കുറുന്പയില്‍ മകന്‍റെ അടിയേറ്റ് പിതാവ് മരിച്ചു. കൈതളത്തെ തുണ്ടത്തില്‍ ആഗസ്തി (കൊച്ചാഗസ്തി~81) ആണ് മരിച്ചത്. മകന്‍ ബേബി (52) യെ കസ്റ്റഡിയിലെടുത്തു.

 

തിങ്കളാഴ്ച രാത്രി പത്തോടെയാണ് സംഭവം. അടിയേറ്റ് ബോധരഹിതനായി നിലത്തുവീണ ആഗസ്തിയെ അയല്‍വാസികള്‍ ചേര്‍ന്ന് ഉടന്‍തന്നെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. നാട്ടുകാര്‍ വിവരം നല്‍കിയതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് മകനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.മരിച്ച ആഗസ്തി മകന്‍ ബേബിയോടൊപ്പമായിരുന്നു താമസം.

OTHER SECTIONS