വധഭീഷണി: യുവാവ് ഫേസ്ബുക്കിലൂടെ ലൈവിലൂടെ ജീവനൊടുക്കി

By Shyma Mohan.16 Apr, 2017

imran-azhar

facebook live suicide - Google Search


    ചണ്ഡീഗഡ്: ഹരിയാനയിലെ സോണിപതില്‍ 32കാരന്‍ ഫേസ്ബുക്ക് ലൈവിലൂടെ ജീവനൊടുക്കി. അയല്‍വാസികളായ രണ്ട് പോലീസുകാരുടെ വധഭീഷണിയെ തുടര്‍ന്നാണ് ദീപക് കുമാര്‍ ആത്മഹത്യ ചെയ്തത്. വനിതാ എ.എസ്.ഐയും മറ്റൊരു പോലീസുകാരനും തമ്മിലുള്ള അവിഹിത ബന്ധം പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ആറുമാസമായി ഇരുവരും ദീപക്കിനെതിരെ ഭീഷണി ഉയര്‍ത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ദീപക്കിന്റെ കിടപ്പുമുറിയുടെ ഭിത്തിയില്‍ ആത്മഹത്യാക്കുറിപ്പ് എഴുതിയിട്ടുണ്ട്. ദീപക്ക് ആത്മഹത്യ ചെയ്യുമ്പോള്‍ വീട്ടില്‍ തനിച്ചായിരുന്നു. ഭാര്യയും ഒരു കുഞ്ഞുമുള്ള ദീപക്ക് ഭാര്യയെ ബന്ധുവീട്ടില്‍ കൊണ്ടാക്കിയ ശേഷമായിരുന്നു അറ്റകൈ പ്രയോഗം നടത്തിയത്. ആത്മഹത്യ തല്‍സമയം സംപ്രേഷണം ചെയ്യുന്നതിന് മുന്‍പ് മകനോടൊപ്പമുള്ള ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ആത്മഹത്യ തത്സമയം കണ്ട ബന്ധുക്കള്‍ വീട്ടിലെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.