സ്പാ ജീവനക്കാരിയെ മയക്കി ഉടമയും മാനേജരും കൂട്ടമാനഭംഗത്തിനിരയാക്കി

By Shyma Mohan.06 08 2022

imran-azhar

 

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ സ്പായില്‍ ജോലി ചെയ്യുന്ന 22 കാരിയെ മയക്കിക്കിടത്തി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഇതുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു. സ്പാ ഉടമകളായ ബ്രിജ് ഗോപാല്‍, സന്ദീപ്, മാനേജര്‍ രാഹുല്‍, കസ്റ്റമറായ സതീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയത്.

 

പിതംപുരയില്‍ സ്ഥിതി ചെയ്യുന്ന സ്പായിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മൗര്യ എന്‍ക്ലേവ് പോലീസ് സ്‌റ്റേഷനില്‍ ലഭിച്ച കോളിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇക്കഴിഞ്ഞ 30നാണ് സംഭവം അരങ്ങേറിയത്. മാനേജര്‍ ശീതളപാനീയം നല്‍കുകയും തുടര്‍ന്ന് തലകറക്കം അനുഭവപ്പെട്ട യുവതിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

 

OTHER SECTIONS